
കോട്ടയം : വസ്ത്ര വ്യാപാര മേഖലയെ ഗുരുതരമായ പ്രതിസന്ധിയിലാക്കുന്ന ജിഎസ്ടി വർദ്ധന അടിയന്തരമായി പിൻവലിക്കണമെന്ന് കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻ്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി.
2500 രൂപയ്ക്ക് മുകളിലുള്ള വസ്ത്രങ്ങൾക്ക് ജിഎസ്ടി 18% ആയി ഉയർത്തിയ തീരുമാനം പുനഃപരിശോധിച്ച്, എല്ലാ വസ്ത്രങ്ങൾക്കും ജി.എസ്.ടി 5% ആയി ഏകീകരിക്കണമെന്നും പുതിയ നികുതി ഘടന സാധാരണക്കാരായ ഉപഭോക്താക്കൾക്ക് കനത്ത സാമ്പത്തിക ഭാരമാകുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. 2500 രൂപ വരെയുള്ള വസ്ത്രങ്ങൾക്ക് 5% നികുതി നൽകുന്നത് ആശ്വാസകരമാണെങ്കിലും, അതിന് മുകളിലുള്ളവയ്ക്ക് 18% എന്ന ഉയർന്ന സ്ലാബ് ഏർപ്പെടുത്തിയത് തികച്ചും അശാസ്ത്രീയമാണ്.
വിശേഷാവസരങ്ങളിലും ആഘോഷങ്ങളിലും ഒരു സാധാരണ കുടുംബം പോലും 2500 രൂപയ്ക്ക് മുകളിൽ വസ്ത്രങ്ങൾക്കായി ചെലവഴിക്കാറുണ്ട്. ഈ സാഹചര്യത്തിൽ ഉയർന്ന നികുതി ചുമത്തുന്നത് ജനങ്ങളോടുള്ള അനീതിയാണെന്നും ഇത് വിപണിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group