നികുതി ഭാരം കുറയും.! സാധാരണക്കാരെ കാത്തിരിക്കുന്നത് വലിയ ആശ്വാസം; ജിഎസ്‍ടി പുതുക്കി നിശ്ചയിക്കാനുള്ള യോഗത്തിന് ഇന്ന് തുടക്കം; ഉറ്റുനോക്കി രാജ്യം

Spread the love

ഡൽഹി: ജി എസ് ടി സ്ലാബുകള്‍ പുതുക്കി നിശ്ചയിക്കുന്നതിനുള്ള രണ്ട് ദിവസത്തെ ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്ന് ഡൽഹിയില്‍ ആരംഭിക്കും.

നിലവിലെ 5%, 12%, 18%, 28% എന്നീ നികുതി സ്ലാബുകള്‍ക്ക് പകരം 5% ഉം 18% ഉം മാത്രം നിലനിർത്താൻ മന്ത്രിതല ഉപസമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് ജി എസ് ടി കൗണ്‍സില്‍ യോഗം തുടങ്ങുക.

ചെറിയ കാറുകള്‍, സിമന്റ്, തുകല്‍ ഉല്‍പ്പന്നങ്ങള്‍, പാക്കറ്റിലാക്കിയ ഭക്ഷണം, തുണിത്തരങ്ങള്‍ എന്നിവയുടെ ജി എസ് ടി നിരക്ക് കുറയ്ക്കുമെന്നാണ് വ്യക്തമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കല്‍ ഇൻഷൂറൻസിനും ടേം ഇൻഷൂറൻസിനുമുള്ള ജി എസ് ടി പൂർണമായി എടുത്തുകളയണമെന്ന നിർദേശവും കൗണ്‍സില്‍ പരിഗണിക്കാനിടയുണ്ട്. ഇതെല്ലാം സാധാരണക്കാർക്ക് നികുതി ഭാരം കുറയ്ക്കുന്നതാകും.