വാഹന പ്രേമികൾക്ക് ലോട്ടറിയായി പുതിയ ജിഎസ്ടി ! മഹീന്ദ്രയും ടൊയോട്ടയും ടാറ്റയും വിലകുറയ്ക്കുന്നു; ജനപ്രിയ എസ്. യു. വികൾക്ക് 3.5 ലക്ഷം വരെ വില കുറയും ; വിലക്കുറവ് സൂചന നൽകി മാരുതി സുസുക്കിയും; മോഡലുകൾ ഇവ

Spread the love

മുംബൈ: ചരക്ക്-സേവന നികുതി ഭേദഗതി നടപ്പാക്കുന്നതിന്റെ ഭാഗമായി കാറുകളുടെ വിലകുറയ്ക്കാൻ രാജ്യത്തെ വാഹനനിർമാതാക്കള്‍.

ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റെനോ, ടൊയോട്ട തുടങ്ങിയ കമ്ബനികള്‍ ഇതിനകം കാറുകള്‍ക്ക് വിലക്കുറവു പ്രഖ്യാപിച്ചുകഴിഞ്ഞു. ചെറുകാറുകള്‍ക്ക് 8.5 ശതമാനംമുതല്‍ ഒൻപതു ശതമാനംവരെ വിലകുറയുമെന്ന് മാരുതി സുസുക്കി ചെയർമാൻ ആർ.സി. ഭാർഗവ കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു. എന്നാല്‍, എത്ര രൂപയുടെ കുറവുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടില്ല.

ടാറ്റയ്ക്ക് കുറഞ്ഞത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടാറ്റ മോട്ടോഴ്സിന്റെ വിവിധ മോഡലുകള്‍ക്ക് 65,000 രൂപമുതല്‍ 1,55,000 രൂപവരെയാണ് കുറയുകയെന്ന് കമ്ബനി അറിയിച്ചു. കർവ് മോഡലിനാണ് 65,000 രൂപയുടെ കുറവുവരുക. ടിഗോർ – 80,000, ടിയാഗോ – 75,000, പഞ്ച് – 85,000, അല്‍ട്രോസ് – 1.10 ലക്ഷം, ഹാരിയർ – 1.40 ലക്ഷം, സഫാരി – 1.45 ലക്ഷം, നെക്സണ്‍ – 1.55 ലക്ഷം എന്നിങ്ങനെയായിരിക്കും കുറവ്. സെപ്റ്റംബർ 22 മുതല്‍ പുതിയ വില പ്രാബല്യത്തിലാകുമന്നും കമ്ബനി വ്യക്തമാക്കി.

മഹീന്ദ്രയിലെ വില മാറ്റം

മഹീന്ദ്ര പെട്രോള്‍ വാഹനങ്ങള്‍ക്കും എസ്യുവിക്കും സെപ്റ്റംബർ ആറുമുതല്‍ ഇളവ് പ്രാബല്യത്തിലാക്കി. വിവിധ മോഡലുകള്‍ക്കനുസരിച്ച്‌ 1.56 ലക്ഷം രൂപവരെയാണ് കുറവുവരുകയെന്നും കമ്ബനി അറിയിച്ചു. എക്സ് യുവി 3എസ്ക് ഒ ഡീസല്‍ മോഡലിനാണ് 1.56 ലക്ഷം രൂപയുടെ കുറവുണ്ടാവുക. ബൊലേറോ/നിയോ – 1.27 ലക്ഷം, എക്സ് യുവി 3എസ്‌ഒ – 1.40 ലക്ഷം, ഥാർ 2ഡബ്ല്യുഡി – 1.35 ലക്ഷം, ഥാർ 4 ഡബ്ല്യുഡി – 1.01 ലക്ഷം, സ്കോർപിയോ ക്ലാസിക് – 1.01 ലക്ഷം, സ്കോർപിയോ എൻ – 1.45 ലക്ഷം, ഥാർ റോക്സ് – 1.33 ലക്ഷം, എക്സ് യുവി 7 ഒഒ – 1.43 ലക്ഷം എന്നിങ്ങനെയാണ് കുറയുക.

റെനോയും കുറച്ചു

റിനോ ഇന്ത്യയുടെ ക്വിഡ്, ട്രൈബർ, കൈഗർ മോഡലുകള്‍ക്ക് 96,395 രൂപയുടെ ഇളവാണ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ വല സെപ്റ്റംബർ 22 -ന് പ്രാബല്യത്തിലാകുമെന്നും കമ്ബനി അറിയിച്ചു. പുതിയ നിരക്കുകള്‍പ്രകാരം ക്വിഡിന്റെ വിവിധ പതിപ്പുകള്‍ക്ക് 40,095 രൂപ മുതല്‍ 54,995 രൂപവരെ കുറയും. ട്രൈബറിനിത് 53,695 രൂപ മുതല്‍ 80,195 രൂപ വരെയും കൈഗറിന് 53,695 രൂപ മുതല്‍ 96,395 രൂപ വരെയുമായിരിക്കും. വരുംദിവസങ്ങളില്‍ മറ്റു കമ്ബനികളും വിലക്കുറവ് പ്രഖ്യാപിച്ചേക്കും.

ടൊയോട്ടയുടെ കുറവ്

ജിഎസ്ടി ഭേദഗതിയുടെ ഭാഗമായി ടൊയോട്ടയുടെ വാഹനങ്ങളുടെയും വില കുറയുമെന്നാണ് നിർമാതാക്കള്‍ അറിയിച്ചിരിക്കുന്നത്. സെപ്റ്റംബർ 22 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. ഗ്ലാൻസയ്ക്ക് 85,300 രൂപ, ടൈസറിന് 1.11 ലക്ഷം രൂപ, റൂമിയോണിന് 48,700 രൂപ, ഹൈറൈഡറിന് 65,400 രൂപ, ക്രിസ്റ്റയ്ക്ക് 1.80 ലക്ഷം രൂപ, ഹൈക്രോസിന് 1.15 ലക്ഷം രൂപ, ഫോർച്യൂണറിന് 3.49 ലക്ഷം രൂപ, ലെജൻഡറിന് 3.34 ലക്ഷം രൂപ, ഹൈലെക്സിന് 2.52 ലക്ഷം രൂപ, കാംറിക്ക് 1.01 ലക്ഷം രൂപ, വെല്‍ഫയറിന് 2.78 ലക്ഷം രൂപ എന്നിങ്ങനെയാണ് വില കുറയുന്നത്.