പലഹാര പ്രേമികളെ സന്തോഷിക്കൂ; ബേക്കറി സാധനങ്ങൾക്ക് വില കുറയുന്നു; പുതിയ ജിഎസ്ടി നിരക്ക്

Spread the love

തിരുവനന്തപുരം: സെപ്റ്റംബർ 22ന് പുതിയ ജിഎസ്ടി പരിഷ്‍കരണം പ്രാബല്യത്തില്‍ വരുന്നതോടെ മലയാളികള്‍ക്ക് സന്തോഷിക്കാവുന്ന ഒരു വാർത്ത കൂടിയുണ്ട്. മലയാളികളുടെ ഇഷ്ട വിഭവമായ പഴംപൊരിക്ക് വില കുറയും.

സംസ്ഥാനത്തെ ബേക്കറികളിലും ഹോട്ടലുകളിലും പഴംപൊരിക്ക് ഏകദേശം 10 ശതമാനം വരെ വിലക്കുറവ് പ്രതീക്ഷിക്കാം. പഴംപൊരി മാത്രമല്ല, വട, അട, കൊഴുക്കട്ട പോലെയുള്ള പലഹാരങ്ങൾക്കും ഇനി കുറവ് വിലയ്ക്ക് ലഭിക്കും. ഇതിന് കാരണം, ഇവയ്‌ക്ക് നിലവിൽ 18 ശതമാനം ആയിരുന്ന ജിഎസ്ടി ഇനി 5 ശതമാനമായി കുറച്ചിരിക്കുകയാണെന്ന് അറിയിപ്പ് വ്യക്തമാക്കുന്നു. കൂടാതെ 12 ശതമാനം ജിഎസ്ടി ഉണ്ടായിരുന്ന മിക്സ്ചർ, വേഫറുകള്‍ എന്നീ ഉല്‍പ്പന്നങ്ങളുടെയും വില കുറയും. ഇവയും അഞ്ചുശതമാനം സ്ലാബിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇതോടുകൂടി സംസ്ഥാനത്തെ ബേക്കറികള്‍ പലഹാരങ്ങള്‍ക്ക് ഏഴുശതമാനം മുതല്‍ 10 ശതമാനം വരെ വില കുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിവരം.

അതേസമയം ജിഎസ്ടി ഒഴിവാക്കിയതോടെ ഹോട്ടലുകളില്‍ പോയി പൊറോട്ടയ്ക്ക് വില കുറഞ്ഞില്ലേ എന്ന് ചോദിക്കണ്ട. നിലവിലുള്ള വില തന്നെ കൊടുക്കേണ്ടിവരും. 18 ശതമാനമുണ്ടായിരുന്ന പൊറോട്ടയുടെയും ചപ്പാത്തിയുടെയും ജിഎസ്ടി തിങ്കളാഴ്ച മുതല്‍ പൂര്‍ണമായി ഇല്ലാതാവുമെങ്കിലും അത് പായ്ക്കറ്റിലുള്ളതിന് മാത്രമേ ബാധകമാകുകയുള്ളൂ. അതുകൊണ്ട് പൊറോട്ട പ്രേമികള്‍ അത്ര ആഹ്ലാദിക്കേണ്ട.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group