ജി.എസ്.ടി;ചപ്പാത്തി, പൊറോട്ട വിറ്റത് പഴയ വിലയിൽ തന്നെ; അടിമുടി ആശയക്കുഴപ്പം

Spread the love

കോട്ടയം: ജിഎസ്ടി പരിഷ്‌കരണം നിലവില്‍വന്നെങ്കിലും അത് പൂര്‍ണതോതില്‍ വിപണിയിയില്‍ പ്രതിഫലിച്ച് തുടങ്ങിയില്ല. ഇതിന് ദിവസങ്ങളെടുക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഭക്ഷ്യവസ്തുക്കള്‍, നിത്യോപയോഗ സാധനങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തിലാണ് പ്രധാനമായും നിരക്കുമാറ്റം നടപ്പിലാക്കാത്തത്. എന്നാല്‍ കേന്ദ്രീകൃത ബില്ലിങ് നടക്കുന്ന ഉത്പന്നങ്ങളുടെ കാര്യത്തില്‍ ആദ്യദിനം തന്നെ വില മാറിയിട്ടുണ്ട്.

video
play-sharp-fill

ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്ക് ജിഎസ്ടി നിരക്കിലെ വ്യത്യാസമനുസരിച്ച് വില കൂടുകയും കുറയുകയും ചെയ്തു. മരുന്നിനും സിമന്റിനും ലോങ് ലൈഫ് പാല്‍ (യുഎച്ച്ടി), പാല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്കും വില കുറഞ്ഞു. വാഹനങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ വിലയിലുണ്ടായ കുറവും വിപണിയില്‍ പ്രതിഫലിച്ചുതുടങ്ങി. ചപ്പാത്തി, പൊറോട്ട തുടങ്ങിയവയും ഞായറാഴ്ചത്തെ വിലയ്ക്കാണ് കടകളില്‍നിന്ന് വിറ്റത്.

മില്‍മ ഉത്പന്നങ്ങള്‍, സോപ്പ്, ബ്രഡ് തുടങ്ങിയ എല്ലാ സാധനങ്ങളും മിക്കയിടത്തും പഴയ വിലയില്‍ തന്നെയാണ് വില്പന നടത്തുന്നത്. ഞായറാഴ്ച വരെ കടകളിലുള്ള പഴ സ്റ്റോക്ക് ആണെങ്കിലും തിങ്കളാഴ്ച മുതല്‍ അത് വില്‍ക്കുമ്പോള്‍ പുതുക്കിയ ജിഎസ്ടി മാത്രമേ ഈടാക്കാവൂ എന്നാണ് നിര്‍ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ കച്ചവടക്കാര്‍ക്ക് നിലവില്‍ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പത്രത്തില്‍ വായിച്ച അറിവ് മാത്രമേയുള്ളൂ എന്ന് തുണിക്കട ഉടമകളും പറയുന്നു. എന്നാല്‍ മെഡിക്കല്‍ ഷോപ്പുകളില്‍ തിങ്കളാഴ്ച മുതല്‍ പരിഷ്‌കരണം നടപ്പായി തുടങ്ങി.

ജിഎസ്.ടി ഇളവ് നടപ്പാക്കുന്നത് സങ്കീർണമായ നടപടിയാണ്.ഓരോ ഇകൊമേഴ്സ് പ്ലാറ്റ്‌ഫോമും അവരുടെ കൈവശമുള്ള ഓരോ സാധനത്തിന്റെയും വിലയുംനികുതിയും മാറ്റണം,ഡിജിറ്റൽ കാറ്റലോഗുകൾ പുതുക്കണം,ബാർകോഡ് പുതുക്കണം,എം.ആർ.പി വിവരങ്ങളുള്ള പാക്കേജിങ് നേരിട്ടുതന്നെ ജോലിക്കാർ മാറ്റേണ്ടി വരും.ഒരു പാക്കറ്റിലെങ്കിലും തെറ്റായവിവരങ്ങൾ നൽകിയാൽ പിഴവരാം.അതിന്റെ പേരിൽ ജി.എസ്.ടി ക്രെഡിറ്റ് നിഷേധിക്കാം.

പതിനായിരക്കണക്കിനു സാധനങ്ങളിലാണ് കമ്പ്യൂട്ടറിൽ വിലതിരുത്തേണ്ടിവരുന്നത്.വിതരണക്കാരന്റെ രേഖകളിൽ എന്തെങ്കിലും പിഴവുണ്ടെങ്കിൽ കച്ചവടക്കാർക്ക് ഇൻപുട് ടാക്സ് ക്രെഡിറ്റ് അവകാശപ്പെടാനാകില്ല.