പ്രിയ ശിഷ്യയുടെ കലാമികവ് കൺകുളിർക്കെ കാണാൻ മുൻ കലോത്സവ പ്രതിഭയെത്തി
സ്വന്തം ലേഖകൻ
ആലപ്പുഴ: പ്രിയശിഷ്യ ജസ്നിയയുടെ മോഹിനിയാട്ട മത്സരം കാണാൻ ആലപ്പുഴയിലെ സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ ജിഎസ് പ്രദീപ് എത്തി. ഇദ്ദേഹം സംവിധാനം ചെയ്യുന്ന സ്വർണ്ണ മത്സ്യങ്ങൾ എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജസ്നിയയാണ്. ചിത്രം ജനുവരിയിൽ റിലീസാകുമെന്നാണ് സൂചന. കുട്ടികൾക്ക് പ്രാധാന്യം ഉള്ള ചിത്രത്തിൽ സിദ്ദിഖും അന്നാ രാജനും വ്യത്യസ്ഥ വേഷങ്ങൾ ചെയ്യുന്നുണ്ടെന്ന് ജി എസ് പ്രദീപ് പറഞ്ഞു. തൃശൂർ പാവറട്ടി സികെസിജി എച്ച്എസിലെ വിദ്യാർത്ഥിനിയാണ് ജസ്നിയ. മുൻ കലോത്സവ പ്രതിഭ കൂടിയാണ് ജിഎസ് പ്രദീപ്.
Third Eye News Live
0