
കിടപ്പുമുറിയിൽ ഗ്രോബാഗിൽ കഞ്ചാവ് കൃഷി : യുവാവ് പിടിയിൽ
സ്വന്തം ലേഖകൻ
കട്ടപ്പന: കിടപ്പുമുറിയിൽ ഗ്രോബാഗിൽ കഞ്ചാവ് കൃഷി യുവാവ് പിടിയിൽ. കട്ടപ്പന നിർമ്മല സിറ്റി കണ്ണംകുളം വീട്ടിൽ തോമസ് മകൻ മനു തോമസ് (30)ആണ് പിടിയിലാത്. പണി പൂർത്തിയായി വരുന്ന കോൺക്രീറ്റ് വീടിന്റെ കിടപ്പുമുറിയിൽ എട്ടു ഗ്രോബാഗുകളിൽ ആയി കൃഷിചെയ്തിരുന്ന കഞ്ചാവ് ചെടികൾ ആണ് കട്ടപ്പന എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ബി. ബിനുവും സംഘവും ചേർന്ന് പിടികൂടിയത്.
എൻ.ഡി.പി.എസ് നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്.40 സെന്റി മീറ്റർ വരെ നീളമുള്ള ചെടികളാണ് കണ്ടെത്തിയത്. 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലിഭിക്കാവുന്ന കുറ്റമാണ്. പരിസരവാസികളുടെ ശ്രദ്ധയിൽപ്പെടാതെ ജനലുകൾ ടാർപ്പോളിൻ ഉപയോഗിച്ചു മറച്ച് കൃത്രിമ വെളിച്ചത്തിനായി ഇലക്ട്രിക് ലൈറ്റ് സംവിധാനവും ഉപയോഗിച്ചാണ് ചെടികൾ വളർത്തിയിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷങ്ങളായി കഞ്ചാവ് ഉപയോഗിച്ചിരുന്ന പ്രതി ഈ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. കഴിഞ്ഞ ദിവസം പട്രോൾ വർക്കിനിടെയാണ് ഇയാളെപറ്റി സൂചന ലഭിച്ചത്. രണ്ട് ദിവസം ഇയാളെ മഫ്തിയിൽ നിരീക്ഷിച്ചശേഷം ഇന്ന് രാവിലെ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു. പ്രിവന്റീവ് ഓഫീസർ പി.ബി. രാജേന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജെയിംസ് മാത്യു,പി.സി.വിജയകുമാർ ജസ്റ്റിൻ.പി.ജോസഫ്, എക്സൈസ് ഡ്രൈവർ ഷിജോ അഗസ്റ്റിൻ എന്നിവർ പട്രോൾ സംഘത്തിലുണ്ടായിരുന്നു.