
സ്വന്തം ലേഖിക
ന്യൂയോര്‍ക്ക്: ജനപ്രിയ സന്ദേശ ആപ്പ് ആയ വാട്ട്സ്ആപ്പ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഗ്രൂപ്പ് കോളിങ്ങ് മികച്ചതാക്കാനുള്ള ശ്രമമാണ് ഇതില്‍ എടുത്ത് പറയേണ്ടത്. ഇതിന്റെ ഭാഗമായി വാട്ട്സ്ആപ്പ് ഗ്രൂപ്പ് വോയ്‌സ് കോളുകളിൽ ഒരേസമയം 32 പേരെ വരെ പിന്തുണയ്‌ക്കുമെന്നാണ് റിപ്പോർട്ട്.
9ടു5മാക് റിപ്പോർട്ട് അനുസരിച്ച് ആപ്പിന്റെ 22.8.80 പതിപ്പ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഒരേസമയം 32 പേരുമായി ഗ്രൂപ്പ് വോയ്‌സ് കോളുകൾ ചെയ്യാനാകുമെന്നാണ്. ഈ അപ്‌ഡേറ്റിൽ സോഷ്യൽ ഓഡിയോ ലേഔട്ട്, സ്പീക്കർ ഹൈലൈറ്റ് എന്നിവയുടെ പരിഷ്കരിച്ച ഇന്റർഫേസിന്‍റെ ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ പതിപ്പിൽ വോയ്‌സ് മെസേജ് ബബിളുകൾക്കും കോൺടാക്റ്റുകൾക്കും ഗ്രൂപ്പുകൾക്കുമുള്ള ഇൻഫോ സ്‌ക്രീനുകളിടെ പരിഷ്കരിച്ച ഡിസൈനിലാണ് എത്തുന്നത്. മറ്റുചില ഭാഗങ്ങളിലും ഡിസൈനില്‍ പുതുമയുണ്ട്. റിപ്ലേകളില്‍ ഇമോജി നല്‍കാന്‍ സാധിക്കുന്നത്, ഉപയോക്താക്കൾക്ക് വലിപ്പമേറിയ ഫയലുകള്‍ അയക്കാന്‍ സാധിക്കുന്നത്, കമ്മ്യൂണിറ്റി ഫങ്ഷൻ എന്നിവ പോലുള്ള നിരവധി പുതിയ സവിശേഷതകൾ വാട്ട്സ്ആപ്പില്‍ ഉടന്‍ എത്തും.



