![വലിയ ശബ്ദം, വീട്ടുകാർ പുറത്തേക്കിറങ്ങിയോടി ; ഇരുനില വീടിന്റെ ഒന്നാം നില ഭൂമിക്കടിയിലേക്ക് താഴ്ന്നു, അപകടമൊഴിവായത് തലനാരിഴയ്ക്ക് വലിയ ശബ്ദം, വീട്ടുകാർ പുറത്തേക്കിറങ്ങിയോടി ; ഇരുനില വീടിന്റെ ഒന്നാം നില ഭൂമിക്കടിയിലേക്ക് താഴ്ന്നു, അപകടമൊഴിവായത് തലനാരിഴയ്ക്ക്](https://i0.wp.com/thirdeyenewslive.com/storage/2024/08/IMG-20240805-WA0036.jpg?fit=1055%2C1407&ssl=1)
വലിയ ശബ്ദം, വീട്ടുകാർ പുറത്തേക്കിറങ്ങിയോടി ; ഇരുനില വീടിന്റെ ഒന്നാം നില ഭൂമിക്കടിയിലേക്ക് താഴ്ന്നു, അപകടമൊഴിവായത് തലനാരിഴയ്ക്ക്
കോഴിക്കോട് : ഒളവണ്ണയില്‍ വീടിൻ്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു. ചെറാട്ട് പറമ്ബ് സക്കീറിന്റെ ഇരുനില വീടിന്റെ ഒന്നാം നിലയാണ് ഭൂമിക്കടിയിലേക്ക് താഴ്ന്നത്.
വലിയ ശബ്ദത്തോടെ വീടിൻ്റെ താഴത്തെ നില പൂർണമായും ഭൂമിക്കടിയിലേക്ക് താഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി.
വീട് നില്‍ക്കുന്ന പ്രദേശം നേരത്തെ ചതുപ്പ് നിലമായിരുന്നുവെന്നാണ് വിവരം. ഇവിടെ മണ്ണിട്ടുയർത്തിയാണ് വീട് നിർമ്മിച്ചിരുന്നത്. ദിവസങ്ങള്‍ക്കുമുമ്ബ് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഈ വീട്ടില്‍ വെള്ളം കയറിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
![](https://i0.wp.com/thirdeyenewslive.com/storage/2021/06/oxy2025-jan.jpeg?fit=2560%2C1452&ssl=1)
Third Eye News Live
0