
വടകര : വിവാഹച്ചടങ്ങിന് മോടികൂട്ടാന്‍ ആനപ്പുറത്ത് എഴുന്നെള്ളിയ വരനെതിരെ പോലീസ് കേസ്. വടകര വില്യാപ്പള്ളി സ്വദേശി സമീഹിനെതിരെയാണ് നാട്ടാന പരിപാലന ചട്ടം അനുസരിച്ച് പോലീസ് കേസെടുത്തത്. ആനയുടമ ,പാപ്പാന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഈ മാസം 18നായിരുന്നു സംഭവം. വിവാഹ ചടങ്ങിനായി വരന് സഞ്ചരിക്കാനായിരുന്നു ആനയെ ഉപയോഗിച്ചത്. ഇതിന്റെ ദൃശ്യങ്ങളും നവ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇത്തരം ആഘോഷങ്ങള്‍ക്കായി ആനയെ ഉപയോഗിക്കുന്നത് നാട്ടാന പരിപാലന ചട്ടത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.


