വിവാഹത്തില്‍ നിന്ന് പിന്മാറി; വധുവിന്റെ വീടിന് നേരെ വെടിയുതിര്‍ത്ത് വരന്‍ ; ജനല്‍ ചില്ലുകള്‍ തകര്‍ന്നു

വിവാഹത്തില്‍ നിന്ന് പിന്മാറി; വധുവിന്റെ വീടിന് നേരെ വെടിയുതിര്‍ത്ത് വരന്‍ ; ജനല്‍ ചില്ലുകള്‍ തകര്‍ന്നു

സ്വന്തം ലേഖകൻ

മലപ്പുറം: വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് വധുവിന്റെ വീടിനുനേരെ വെടിയുതിര്‍ത്ത് വരന്‍. വരന്‍ അബുതാഹിറിനെ കോട്ടയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം കോട്ടയ്ക്കല്‍ അരിച്ചോളില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. എയര്‍ഗണ്‍ ഉപയോഗിച്ച് മൂന്ന് റൗണ്ട് ആണ് വെടിയുതിര്‍ത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെടിവെയ്പ്പില്‍ വധുവിന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. അബുതാഹിറുമായുള്ള നിക്കാഹിന് ശേഷമാണ് വധു പിന്മാറിയതെന്നാണ് വിവരം.