
കുറവിലങ്ങാട്: വിവാഹത്തലേന്നുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് കൊച്ചുപാറയില്‍ ജിന്‍സന്റെ മകന്‍ ജിജോ ജിന്‍സണ്‍ (22) ആണു മരിച്ചത്.
ബുധനാഴ്‌ച രാത്രി 10 ന് എം.സി. റോഡില്‍ കുറവിലങ്ങാടിനു സമീപം കാളികാവില്‍ ജിജോ യാത്രചെയ്‌ത ബൈക്കും ട്രാവലറും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന വയലാ സ്വദേശി അജിത്തിനെ പരിക്കുകളോടെ കോട്ടയം മെഡിക്കന്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വയലാ സ്വദേശി രുക്കുമോളുമായുള്ള വിവാഹം നടത്താനിരിക്കെയാണ് ജിജോയുടെ വിയോഗം. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇലയ്‌ക്കാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. നിഷയാണ് ജിജോയുടെ മാതാവ്. സഹോദരിമാര്‍: ദിയ, ജീന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


