
കോട്ടയം: ഇനി ഗ്രില്‍ഡ് ചിക്കൻ ഇനി ഈസിയായി വീട്ടിലുണ്ടാക്കാം… എങ്ങനെയെന്നല്ലേ? ഇതുപോലെ ട്രൈ ചെയ്തോളൂ..
ആവശ്യമായ ചേരുവകള്‍
1 ചിക്കൻ(5 leg pieces)
2 മുളക് പൊടി 2tbsp
3 മഞ്ഞള്‍ പൊടി 1/2 tsp
4 ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് 1tbsp
5 കുരുമുളക് പൊടി 1tsp
6 നാരങ്ങാനീര്-2tsp
7 സോയാ സോസ്-1tsp
8 ഗരം മസാല1 tsp
9 പച്ചമുളക് പേസ്റ്റ് 1tbsp
10 ഉപ്പ്: ആവശ്യത്തിന്
തയാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് 2 മുതല്‍ 10 വരെയുള്ള ചേരുവകള്‍ ചേർത്ത് മാരിനേറ്റ് ചെയ്ത് 1 മണിക്കൂർ ഫ്രിഡ്ജില്‍ വയ്ക്കുക. പുറത്തെടുത്ത ചിക്കൻ 20 മിനിട്ട് മൈക്രോവേവ് ചെയ്യുക. അല്‍പം ഓയില്‍ ഗ്രീസ് ചെയ്ത് കൊടുക്കാവുന്നതാണ്. പിന്നീട് 20 മിനിട്ട് ഗ്രില്‍ മോഡില്‍ ഗ്രില്‍ ചെയ്തെടുക്കുക. ഓവനു പകരം ഫ്രൈ പാനിലാണ് ചെയ്യുന്നതെങ്കില്‍ തീ വളരെ കുറച്ച് സമയം എടുത്ത് ഗ്രില്‍ ചെയ്യുക.