video
play-sharp-fill
പൊലീസ് സീല്‍ ചെയ്ത വാതില്‍ തുറന്ന് അകത്ത് കയറി ‘അജ്ഞാതന്‍’..? പരിശോധന നടത്തി പാറശ്ശാല പൊലീസും തമിഴ്‌നാട് പൊലീസും; അന്ധവിശ്വാസക്കൊലയെന്ന വാദത്തില്‍ ഉറച്ച് ഷാരോണിന്റെ മാതാപിതാക്കള്‍; തെളിവ് നശിപ്പിക്കാന്‍ ശ്രമമെന്ന് സംശയം

പൊലീസ് സീല്‍ ചെയ്ത വാതില്‍ തുറന്ന് അകത്ത് കയറി ‘അജ്ഞാതന്‍’..? പരിശോധന നടത്തി പാറശ്ശാല പൊലീസും തമിഴ്‌നാട് പൊലീസും; അന്ധവിശ്വാസക്കൊലയെന്ന വാദത്തില്‍ ഉറച്ച് ഷാരോണിന്റെ മാതാപിതാക്കള്‍; തെളിവ് നശിപ്പിക്കാന്‍ ശ്രമമെന്ന് സംശയം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ കൊലക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ വീട്ടിനുള്ളില്‍ അജ്ഞാതര്‍ കയറിയെന്ന് സംശയം. കേസന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സീല്‍ ചെയ്ത വീട്ടിലാണ് പൂട്ട് പൊളിച്ച് അജ്ഞാതര്‍ കയറി തെളിവ് നശിപ്പിക്കാന്‍ ശ്രമം നടത്തിയതായി സംശയിക്കുന്നത്.

വിവരമറിഞ്ഞയുടന്‍ തമിഴ്‌നാട് പൊലീസും പാറശ്ശാല പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗ്രീഷ്മയുടെ വീട്ടിലേക്ക് പോയി വിശദമായ തെളിവെടുപ്പ് നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡില്‍ കിട്ടിയ ഗ്രീഷ്മയെ അന്വേഷണ സംഘം ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും. പൊലീസ് കസ്റ്റഡിയിലുള്ള ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ എന്നിവര്‍ക്കൊപ്പം ഇരുത്തിയും ചോദ്യം ചെയ്യല്‍ തുടരും. ഇന്നലെയാണ് ഗ്രീഷ്മയെ നെയ്യാറ്റിന്‍ക്കര മജിസ്‌ട്രേറ്റ് കോടതി ഏഴ് ദിവസത്തേക്ക് ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യലും തെളിവെടുപ്പും ക്യാമറയില്‍ പകര്‍ത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച ഗ്രീഷ്മ അന്ധവിശ്വാസത്തെ തുടര്‍ന്ന് മകനെ കൊന്നു എന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഷാരോണിന്റെ മാതാപിതാക്കള്‍. കേസന്വേഷേണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കുന്ന കാര്യത്തില്‍ ഡിജിപി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി.