ഷാരോണിന്റെ പക്കല്‍ തന്റെ സ്വകാര്യ ചിത്രങ്ങളുണ്ടായിരുന്നു, അവ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു; ആത്മഹത്യാ ഭീഷണി ഉള്‍പ്പെടെ മുഴക്കിയിട്ടും ചിത്രങ്ങള്‍ തിരികെ നല്‍കിയില്ല;  പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നു’; കൊലപാതകം ഒളിപ്പിക്കാനും,  ചോദ്യം ചെയ്യല്‍ എങ്ങനെ നേരിടാമെന്ന് ഗൂഗിളില്‍ തെരഞ്ഞു;  ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ പോലീസിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ഷാരോണ്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രതി ഗ്രീഷ്മയുടെ മൊഴി. സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നു. പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടും ഷാരോണ്‍ വഴങ്ങിയിരുന്നില്ല. ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ പോലീസിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്.

ഷാരോണിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഈ വെരാഗ്യമാണ്. കൊലപാതകം ഒളിപ്പിക്കാനും നീക്കം നടത്തിയെന്ന് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. പൊലീസില്‍ നിന്ന് രക്ഷപ്പടാന്‍ പരമാവധി ശ്രമിച്ചു. ഷാരോണിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വിഷക്കുപ്പി പറമ്പില്‍ ഉപേക്ഷിച്ചു. പെരുമാറ്റത്തില്‍ ശ്രദ്ധ പുലര്‍ത്താന്‍ ശ്രമിച്ചെന്നും ചോദ്യം ചെയ്യല്‍ എങ്ങനെ നേരിടാമെന്ന് ഗൂഗിളില്‍ തെരഞ്ഞെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു.

അതിനിടെ, ഷാരോണ്‍ വധക്കേസില്‍ കൂടുതല്‍പേരെ പ്രതിചേര്‍ത്തേക്കുമെന്ന് സൂചനയുണ്ട്. ഗ്രീഷ്മയുടെ മാതാപിതാക്കള്‍, അമ്മാവന്‍, ബന്ധുവായ മറ്റൊരു യുവതി എന്നിവരെ പോലീസ് കഴിഞ്ഞദിവസം മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. റൂറല്‍ എസ്.പി. ഓഫീസിലെ ചോദ്യംചെയ്യലിന് ശേഷം ഇവരെ നാലിടങ്ങളിലായി വീണ്ടും ചോദ്യംചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാളെ റൂറല്‍ എസ്.പി. ഓഫീസിലും മറ്റുള്ളവരെ വട്ടപ്പാറ, വെഞ്ഞാറമൂട്, അരുവിക്കര പോലീസ് സ്‌റ്റേഷനുകളില്‍ എത്തിച്ചുമാണ് ചോദ്യംചെയ്തത്. നാലുപേരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് സൂചന. അതിനാല്‍തന്നെ ഇവരെ തിങ്കളാഴ്ച വിശദമായി ചോദ്യംചെയ്ത ശേഷം പോലീസ് തുടര്‍നടപടികളിലേക്ക് കടന്നേക്കുമെന്നും സൂചനയുണ്ട്.