ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു; കഴിഞ്ഞ ഒക്ടോബർ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ മുഖ്യ പ്രതി ഗ്രീഷ്മക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ 31നാണ് ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ് അറസ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളായ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വർഷം ഒക്ടോബർ 14ന് തമിഴ്നാട് പാളുകലിലുള്ള വീട്ടിൽ വെച്ചായിരുന്നു കൃത്യം നടത്തിയത്. കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം നൽകിയാണ് കൊലപ്പെടുത്തിയത്. ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബർ 25ന് മരണ ത്തിനു കീഴടങ്ങുകയായിരുന്നു.

ഷാരോണിന്റെ മരണ മൊഴിയിൽ പോലും ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. ആദ്യം പാറശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലായിരുന്നു. എന്നാൽ പിന്നീട് പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് ഗ്രീഷ്മയാണ് കുറ്റവാളിയെന്ന് കണ്ടെത്തിയത്.