
വെറും വയറ്റില്‍ ഗ്രീൻ ടീ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; അതിന് ചില നേരവും കാലവുമുണ്ട്; ഇല്ലെങ്കിൽ ശരീരത്തിന് ദോഷം ചെയ്യും
കോട്ടയം: ൾരീരഭാരം കുറയ്ക്കാനും ആരോഗ്യം നിലനിർത്താനും പലരും കുടിക്കുന്ന ഒന്നാണ് ഗ്രീൻ ടീ.
പതിവായി ട്രീൻ ടീ കുടിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്.
ഇതിലെ എല്‍ തിയനെെൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുന്നു.
കൂടാതെ ഓർമ്മശക്തിയും വെെജ്ഞാനിക പ്രവർത്തനങ്ങളും മെച്ചപ്പെടുത്താനും ഗ്രീൻ ടീ സഹായിക്കും. ഗ്രീൻ ടീ കുടിക്കുന്നത് അല്‍ഷിമേഴ്സ്, പാർക്കിൻസണ്‍സ് തുടങ്ങിയ ചില ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. ഗ്രീൻ ടീയിലുള്ള ആന്റിഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ഇത് കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. പലരും രാവിലെ ഉണർന്ന ഉടൻ വെറും വയറ്റില്‍ ഗ്രീൻ ടീ കുടിക്കാറുണ്ട്. എന്നാല്‍ അത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്.
വെറും വയറ്റില്‍ ഗ്രീൻ ടീ കുടിക്കുന്നത് നിർജലീകരണത്തിലേക്ക് നയിക്കുകയും ഗ്യാസ്ട്രിക് ആസിഡിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഇത് വയറിനെ അസ്വസ്ഥമാക്കുകയോ അള്‍സറിന് കാരണമാവുകയോ ചെയ്യും.
അതിനാല്‍ വെറും വയറ്റില്‍ ഗ്രീൻ ടീ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കൂടാതെ ഉറങ്ങാൻ പോകുന്നതിന് മുൻപും ഗ്രീൻ ടീ കുടിക്കുന്നത് അത്ര നല്ലതല്ല. ഇത് ഉറക്കത്തെ തടസപ്പെടുത്തുന്നു. ഭക്ഷണത്തിന് രണ്ടുമണിക്കൂർ മുൻപോ അല്ലെങ്കില്‍ ഭക്ഷണം കഴിച്ചിട്ട് രണ്ടുമണിക്കൂർ കഴിഞ്ഞോ ഗ്രീൻ ടീ കുടിക്കുന്നതാണ് നല്ലത്.