ഗ്രീൻ ലീഫ് റേറ്റിംഗ് സിസ്റ്റം: കോട്ടയം ജില്ലയിലും തുടക്കമായി

Spread the love

കോട്ടയം : ശുചിത്വമാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ മികവ് വിലയിരുത്തുന്നതിനായി സംസ്ഥാനതലത്തില്‍ ആരംഭിക്കുന്ന ഗ്രീൻ ലീഫ് റേറ്റിംഗ് സിസ്റ്റത്തിന്റെ പ്രാരംഭപ്രവർത്തനം ജില്ലയില്‍ ആരംഭിച്ചു.

video
play-sharp-fill

തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യം, വനിതാശിശുവികസനം, ഗതാഗതം, വിനോദസഞ്ചാരം തുടങ്ങിയ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ആദ്യഘട്ടത്തില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍, പ്രീപ്രൈമറി മുതല്‍ കോളജ് തലം വരെയുള്ള വിദ്യാഭ്യാസ സ്ഥപാനങ്ങള്‍, ഹോസ്റ്റലുകള്‍, അങ്കണവാടികള്‍, ബസ് സ്റ്റാൻഡുകള്‍, ടൗണുകള്‍ എന്നിവിടങ്ങളില്‍ റേറ്റിംഗ് നടപ്പിലാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ ഘടകത്തിലും കുറഞ്ഞത് 60 ശതമാനം മാർക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ റേറ്റിംഗ് ലഭിക്കൂ. 60 ശതമാനം മാർക്കിന് ഒരു ലീഫ്, 80 ശതമാനത്തിന് രണ്ട് ലീഫ്, 100 ശതമാനം സ്‌കോറിന് അഞ്ച് ലീഫ് എന്നിങ്ങനെയാണ് റേറ്റിംഗ്.

പരിഗണിക്കുന്ന ഘടകങ്ങള്‍

മലിനജലസംസ്‌കരണം

കക്കൂസ് മാലിന്യ സംസ്‌കരണം

ഖരമാലിന്യ സംസ്‌കരണം

ടോയ്‌ലെറ്റുകള്‍, ഗ്രീൻ പ്രോട്ടോക്കോള്‍

രണ്ടാംഘട്ടത്തില്‍

ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍, ഷോപ്പിംഗ് മാളുകള്‍, ഓഡിറ്റോറിയങ്ങള്‍, ഫ്ലാറ്റുകള്‍, കണ്‍വെൻഷൻ സെന്ററുകള്‍ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍.