മുന്തിരി ജ്യൂസ് കുടിച്ചതിന് പിന്നാലെ ഛര്‍ദിച്ച് കുഴഞ്ഞ് വീണു ; 4 വയസുകാരി ഉള്‍പ്പെടെ മൂന്നു പേരെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്:മണ്ണാർക്കാട് എടത്തനാട്ടുകരയിൽ മുന്തിരി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. നാലു വയസുകാരി ഉൾപ്പെടെ മൂന്നു പേരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), സക്കീനയുടെ മകന്റെ ഭാര്യ ഷറിൻ (23), ഇവരുടെ മകൾ ഹൈറ മറിയം (നാല്) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അലനല്ലൂരിലെ കടയിൽ നിന്ന് വാങ്ങിയ മുന്തിരി വീട്ടിലെത്തിയ ശേഷം ജ്യൂസ് ഉണ്ടാക്കി കഴിച്ച ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഛർദിച്ചു തുടങ്ങിയ ഇവർ അവശരായി കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ സമീപത്തെ സ്വകാര്യ ഡിസ്പെൻസറിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കടയിലെ മുന്തിരിയുടെ സാമ്പിൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.