വ്യാജരേഖ കേസ്; വിദ്യക്കെതിരെ കണ്ടെത്തിയത് ഗുരുതരമായ കുറ്റങ്ങൾ, ജാമ്യം നൽകരുത്: കോടതിയിൽ വീണ്ടും റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: വ്യാജരേഖ കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിദ്യക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് കണ്ടെത്തിയത്. കേസ് വീണ്ടും കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പൊലീസ് നടപടി.

വിദ്യയുടെ കേസ് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ കോടതി വിശദമായ വാദം കേൾക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിക്കുന്നതിന് വേണ്ടിയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. കേസിൽ വിദ്യക്ക് കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.