
കോട്ടയം: ഓട്സും ഡ്രൈ ഫ്രൂട്ട്സും ചേർന്ന വളരെ ആരോഗ്യകരമായ ഒരു സ്നാക്ക് അല്ലെങ്കില്‍ ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് ഗ്രാനോല.
ഇംഗ്ലീഷുക്കാരുടെ വിഭവമാണെങ്കിലും ഇപ്പോള്‍ വിപണിയില്‍ ഇത് പല രുചിയിലും സുലഭമാണ്. ഇത് വളരെ എളുപ്പത്തില്‍ നമ്മുടെ വീട്ടില്‍ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ.
ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓട്സ് -1 കപ്പ്
അവല് – ½ കപ്പ്
ശർക്കര – ½ കപ്പ്
നുറുക്കിയ നട്സ് -½ കപ്പ്
നെയ്യ് – 1 ടീസ്പൂണ്‍
വെള്ളം- 2 ടേബിള്‍സ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു കട്ടിയുള്ള പാൻ അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ അതിലേക്കു ഓട്ട്സ് ചേർക്കുക. ഒരു ഇടത്തരം തീയില്‍ ഇട്ട് ഓട്ട്സ് ചെറുതായി നിറം മാറുന്നത് വരെ ഇളക്കുക. നിറം മാറിത്തുടങ്ങുമ്പോള്‍ അതിലേക്ക് അവല് ഇട്ടു നന്നായി ഇളക്കുക. അവല് നല്ല ക്രിസ്പി ആക്കുമ്പോള്‍ ഓട്ട്സും അവിലും ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഇതിലേക്കു ചേർക്കുന്ന നട്സും സീഡ്സും ചൂടാക്കി എടുക്കുക. ഇവിടെ സൂര്യകാന്തിക്കുരു, മത്തങ്ങാക്കുരു, എള്ള് , ബദാം എന്നിവയാണ് ചേർത്തിരിക്കുന്നത്. സീഡ്സ് എല്ലാം നന്നായി പൊട്ടുന്ന ശബ്ദം കേള്‍ക്കുന്ന വരെ ചൂടാക്കണം. ഇനി പാനിലേക്ക് ശർക്കര ചേർത്ത് കുറഞ്ഞ തീയില്‍ വെള്ളവും ചേർത്ത് ഉരുക്കുക. ഉരുക്കിത്തുടങ്ങുമ്പോള് നെയ്യ് ചേർത്ത് യോജിപ്പിക്കുക. ശർക്കര മുഴുവനായി ഉരുക്കി കഴിയുമ്പോള്‍ അതിലേക്കു ചൂടാക്കി വെച്ചിരിക്കുന്ന ഓട്ട്സ് , അവല് , നുറുക്കിയ നട്ട്സ് എന്നിവ എല്ലാം ചേർത്ത് നന്നായി യോജിപ്പിച്ചു എടുക്കുക. നന്നായി യോജിച്ചു കഴിയുമ്പോള്‍ തീ ഓഫ് ചെയ്യുക. ചൂടാറുമ്പോള്‍ ഒരു പാത്രത്തില്‍ അടച്ചു സൂക്ഷിച്ചാല്‍ കുറച്ചുനാള്‍ ഇരിക്കും.




