
ഇടുക്കി: മുത്തശിയെ ശ്വാസം മുട്ടിച്ച ശേഷം സ്വർണമാല കവർന്ന കേസില്‍ കൊച്ചു മകൻ അറസ്റ്റില്‍.
അടിമാലിക്ക് സമീപം മച്ചിപ്ലാവ് പുളിക്കല്‍ മേരിയുടെ മാലയാണ് കവർന്നത്. മേരിയുടെ മകന്റെ മകനായ അഭിലാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. 95കാരിയായ മേരി മകനും ഭാര്യക്കും ഒപ്പമാണ് താമസിച്ചിരുന്നത്. ഇവർ പള്ളിയില്‍ പോയ സമയത്തായിരുന്നു മോഷണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കട്ടിലില്‍ കിടക്കുകയായിരുന്ന മേരിയുടെ മുഖത്ത് കൊച്ചുമകൻ അഭിലാഷ് തലയണ അമർത്തി പിടിച്ച ശേഷം കഴുത്തില്‍ കിടന്ന രണ്ടുപവനോളം വരുന്ന സ്വർണമാല ബലമായി കവർന്നെടുക്കുകയായിരുന്നു. പള്ളിയില്‍ നിന്നും മകനും ഭാര്യയും തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
ഉടൻ പൊലീസില്‍ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ആദ്യഘട്ടത്തില്‍ അഭിലാഷ് കുറ്റം സമ്മതിച്ചില്ല. പിന്നീട് ടൗണിലെ നിരീക്ഷണ ക്യാമറയില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യപ്പോഴാണ് താനാണ് മാല കവർന്നതെന്ന് ഇയാള്‍ സമ്മതിച്ചത്.