മൂന്ന് വയസ്സുകാരന് പൊള്ളലേറ്റ സംഭവം ; ചായ ഒഴിച്ചത് മുത്തച്ഛനല്ലെന്ന് കണ്ടെത്തല്‍ ; നിര്‍ണ്ണായകമായി സിസിടിവി ദൃശ്യങ്ങള്‍

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മണ്ണന്തലയില്‍ മൂന്നുവയസ്സുകാരന്റെ ദേഹത്ത് ചായ വീണ് പൊള്ളലേറ്റ സംഭവത്തില്‍ നിര്‍ണ്ണായകമായി സിസിടിവി ദൃശ്യങ്ങള്‍. കുട്ടിയുടെ ദേഹത്ത് അമ്മയുടെ രണ്ടാനച്ഛന്‍ തിളച്ച ചായ ഒഴിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ സംഭവം നടക്കുന്ന സമയത്ത് മുത്തച്ഛന്‍ വീടിന് പുറത്തിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. നിരപരാധിയെന്ന് വ്യക്തമായതിനെ തുടര്‍ന്ന് മുത്തച്ഛനെ പൊലീസ് വിട്ടയച്ചു.

മുത്തശ്ശിയുടെ കൈയ്യില്‍ നിന്നും ചായപാത്രം അബദ്ധത്തില്‍ തെന്നിവീണതെന്നാണ് റിപ്പോര്‍ട്ട്. കുട്ടി വസ്ത്രത്തില്‍ പിടിച്ചുവലിച്ചതോടെയാണ് പാത്രം തെന്നി വീണത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അമ്മയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താനല്ല ഇത് ചെയ്തതെന്നും കുട്ടിയുടെ ദേഹത്ത് അബദ്ധത്തില്‍ ചായ മറിഞ്ഞതാണെന്നും മുത്തച്ഛന്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവത്തില്‍ വ്യക്തത വന്നത്.

വട്ടിയൂര്‍ക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്.