play-sharp-fill
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ മുത്തച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ മുത്തച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു

സ്വന്തം ലേഖിക

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരി ആഗ്നിമിയയുടെ മുത്തച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു.


പുത്തന്‍ചിറ സ്വദേശി ജയനാണ് മരിച്ചത്. അതിരപ്പിള്ളിയിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയ്‌ക്കൊപ്പം അന്ന് ജയനും ഉണ്ടായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അച്ഛനും മുത്തച്ഛനും പരിക്കേറ്റു. മാള പുത്തന്‍ചിറ സ്വദേശിനി അഞ്ച് വയസ്സുള്ള ആഗ്നിമിയയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ആഗ്നിമിയ. സ്‌കൂട്ടറില്‍ വരുന്നതിനിടയില്‍ വീടിന് സമീപത്ത് വച്ച്‌ ഇവരെ ഒറ്റയാന്‍ ആക്രമിക്കുകയായിരുന്നു. ആനയെ കണ്ട് ഇവര്‍ ചിതറി ഓടിയെങ്കിലും ആഗ്നിമിയ നിലത്തുവീഴുകയും ആനയുടെ ചവുട്ട് ഏല്‍ക്കുകയുമായിരുന്നു.

കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് നിഖിലിനും ഭാര്യാപിതാവിനും പരുക്കേറ്റത്. ഇവരെ മൂന്ന് പേരെയും ഉടനെ ചാലക്കുടിയിലെ സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടു.

വൈകിട്ടോടെയാണ് അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍വെച്ച്‌ കാട്ടാന ആക്രമണമുണ്ടായത്.പ്രദേശത്ത് കാട്ടാനയ്ക്ക് പുറമെ മറ്റു മൃഗങ്ങളുടെയും ശല്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കൃഷി ചെയ്യാനോ ജോലിക്ക് പോകാനോ കഴിയാത്ത സാഹചര്യമാണെന്നും രാവിലെ പോലും മൃഗങ്ങള്‍ റോഡില്‍ ഇറങ്ങുന്ന സ്ഥിതിയാണെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനു ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.