ഗ്രാൻഡ് സെലിബ്രേഷൻ ഇന്ത്യൻ പെർഫോം ആർട്ട്‌ വേദിയിൽ സാവരിയ ടീം

Spread the love

ഡൽഹി : ഭാരതീയ സംസ്കൃതി ഫൗണ്ടേഷൻ സംഘടിപ്പിച്ച, സംസ്കൃതി കലാ മഞ്ച് പരിപാടിയിൽ വിശിഷ്ടാതിഥികളായി ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്‌സ് ആയ നിവേദിത ദാസും  നിരഞ്ജന ദാസും.

video
play-sharp-fill

ഡൽഹിയിലെ ലജ്പത് ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് കേരളത്തിൽ നിന്നുള്ള അതിഥികളായി ഇരുവരെയും ക്ഷണിച്ചത്.

ഭാരതീയ സംസ്കൃതി ഫൗണ്ടേഷൻ ചെയർപേഴ്സൺ മാൻവി ശർമയും മോഹിത് ശർമ്മയും അതിഥികളെ ആദരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി നൂറോളം കലാകാരൻമാർ നിരവധി കലാ രൂപങ്ങളിലും, നൃത്ത രൂപങ്ങളിലും അവരവരുടെ കഴിവ് തെളിയിച്ച വേദിയിൽ കേരളത്തിൽ നിന്നും 12 വയസ്സുകാരി സീത ലക്ഷ്മി മോഹിനിയാട്ടം, ഡോ: ഷാജു പി എം  അഷ്ടപതിയും, ഇടയ്ക്കയും  ആയി കേരളത്തിന്റെ പ്രാതിനിത്യം അറിയിച്ചു.

ഇറാനിൽ നിന്നും വന്ന ഫർഹാൻന്റെ പേർഷ്യൻ ഡാൻസ് വേദിയിൽ വിത്യസ്ത മായ കാഴ്ച ആയിരുന്നു.

ഭാരതീയ സംസ്കൃതി ഫൗണ്ടേഷൻ, 2026 ഏപ്രിൽ 5 നു അയോധ്യ രാമ ക്ഷേത്രത്തിൽ വെച്ച് നടത്തുന്ന 1008 കലാകാരൻ മാരുടെ മഹാ സംഗമത്തിന്റെ മുഖ്യ സംഘാടകൻ ആയി സാവരിയ ടീം ന്റെ ഡയറക്ടർ നിജീഷ് രാംദാസ് നെ തിരഞ്ഞെടുക്കുകയും

മുഖ്യ ഗായികമാരായി നിവേദിത ദാസ് & നിരഞ്ജന ദാസ്  എന്നിവരെ ഉത്തരവാദിത്തം ഏല്പിക്കുകയും ചെയ്തു.

കലകൾക്കും കലാകാരൻമാർക്കും ദേശ ഭാഷ ജാതി മത അന്തരം ഇല്ല എന്ന് വിളിച്ചോതി, നാനാത്വത്തിൽ ഏകത്വ മെന്ന ഭാരത സംസ്ക്കാര സന്ദേശവുമായി ഭാരതീയ സംസ്കൃതി ഫൗണ്ടേഷൻ സംഘടിപ്പിച്ച സംസ്കൃതി കലാ മഞ്ച് പ്രോഗ്രാമിൽ പങ്കെടുത്ത കലാകാരൻ മാർക്ക് തേർഡ് ഐ ന്യൂസ്‌ ന്റെ ഡയറക്ടർ ശ്രീ കുമാർ,  അച്ചായൻ ഗോൾഡിന്റെ ഡയറക്ടർ ടോണി വർക്കിച്ചൻ  എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.