പത്ത് ഗ്രാമ്പൂ മതി; കൊഴിച്ചില്‍ അകന്ന് മുടി തഴച്ചുവളരും; ഒരാഴ്‌ചകൊണ്ട് ഫലം കിട്ടും

Spread the love

കോട്ടയം: മഴക്കാലമായതോടെ മിക്കവരും നേരിടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. മുടി നന്നായി ഉണങ്ങാത്തത് മുടി വിണ്ടുകീറുന്നതിനും പൊട്ടിപ്പോകുന്നതിനും കാരണമാകുന്നു.

നനവോടെ മുടി കെട്ടിവയ്ക്കുന്നതും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. പലവിധ രോഗങ്ങളുടെയും പ്രധാന ലക്ഷണങ്ങളിലൊന്ന് മുടികൊഴിച്ചിലാണ്. ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നവർക്ക് ഫലപ്രദമായ പരിഹാരമാണ് ഗ്രാമ്പൂ.

ഗ്രാമ്പൂവില്‍ ധാരാളമായുള്ള ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും മുടി വളരുന്നതിന് സഹായിക്കുന്നു. ഗ്രാമ്ബൂവിലെ ആന്റിഇൻഫ്ളമേറ്ററി ഏജന്റുകള്‍ താരനില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. ഗ്രാമ്ബൂ എണ്ണയില്‍ കാണപ്പെടുന്ന യൂജെനോള്‍ മുടിയുടെ വളർച്ച വേഗത്തിലാക്കും. ഗ്രാമ്പൂവിന്റെ ഗുണങ്ങള്‍ ഫലപ്രദമാക്കാൻ ഒരു മിശ്രിതം തയ്യാറാക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം ഒരു ചീനച്ചട്ടിയില്‍ രണ്ട് കപ്പ് വെള്ളം തിളപ്പിക്കുക. ഇതിലേയ്ക്ക് 10 ഗ്രാമ്പൂവിട്ട് നന്നായി തിളപ്പിക്കണം. കുറച്ച്‌ കറിവേപ്പില കൂടി ചേർത്ത് നന്നായി തിളപ്പിക്കണം. ഇനി തീ അണച്ച്‌ ചീനച്ചട്ടി മാറ്റിവയ്ക്കാം. തണുത്തുകഴിയുമ്പോള്‍ വെള്ളം മുടിയിലേയ്ക്ക് സ്‌പ്രേ ചെയ്ത് നന്നായി മസാജ് ചെയ്തുകൊടുക്കണം. ഈ വെള്ളം ഒരാഴ്‌ചവരെ ഫ്രിഡ്‌ജില്‍ സൂക്ഷിച്ച്‌ ഉപയോഗിക്കാവുന്നതാണ്. മുടിയില്‍ പുരട്ടാനുള്ള എണ്ണ കാച്ചുമ്പോള്‍ ഗ്രാമ്പൂ ചേർക്കാം.