ഡ്യൂട്ടിക്ക് പോയ ഗ്രേഡ് എസ്‌ഐയെ കാണാനില്ല ; പരാതിയുമായി കുടുംബം

Spread the love

കോതമംഗലം : ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പൈങ്ങോട്ടൂർ സ്വദേശി ഷാജി പോളിനെയാണ് കാണാതായത്.

വീട്ടിൽ നിന്നും ഇന്നലെ ജോലിക്കായി കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കുറിച്ച്‌ പിന്നീട് വിവരമൊന്നും ലഭിക്കാതാവുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ കുടുംബമാണ് പരാതി നല്‍കിയത്.

പോത്താനിക്കാട് സ്റ്റേഷനിലാണ് ഷാജി പോളിന്‍റെ ഭാര്യ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group