video
play-sharp-fill
മദ്യപിച്ച ശേഷം പുരയിടത്തിലേക്ക് മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞു ; ചോദ്യം ചെയ്ത ഗ്രേഡ് എസ്.ഐയെ വീട്ടില്‍ക്കയറി മർദിച്ചു ; സംഭവത്തില്‍ മൂന്ന് പേർ പിടിയില്‍

മദ്യപിച്ച ശേഷം പുരയിടത്തിലേക്ക് മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞു ; ചോദ്യം ചെയ്ത ഗ്രേഡ് എസ്.ഐയെ വീട്ടില്‍ക്കയറി മർദിച്ചു ; സംഭവത്തില്‍ മൂന്ന് പേർ പിടിയില്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം : മദ്യപിച്ച ശേഷം പുരയിടത്തിലേക്ക് മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നത് ചോദ്യം ചെയ്ത ഗ്രേഡ് എസ്.ഐയെ വീട്ടില്‍ക്കയറി മർദിച്ച സംഭവത്തില്‍ മൂന്ന് പേർ പിടിയില്‍.

കുളത്തൂർ നല്ലൂർവെട്ടം ക്രിസ്തു നിവാസില്‍ സിറിള്‍(35), പോരന്നൂർ പ്ലാമൂട്ടുക്കട കാർത്തികയില്‍ അബിൻ(24), പോരന്നൂർ നീരാഴിവിള പുത്തൻവീട്ടില്‍ ജിനേഷ് കുമാർ (28) എന്നിവരെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരമന പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയായ സുരേഷ്കുമാറിനെയാണ് സംഘം വീട്ടില്‍ കയറി ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചത്. കാരോട് മുക്കോല ബൈപ്പാസിന് സമീപത്തായുള്ള സുരേഷ്കുമാറിന്റെ പുരയിടത്തിലേക്ക് മദ്യപിച്ച ശേഷം കുപ്പികള്‍ വലിച്ചെറിയുന്നത് പതിവാണ്. പലതവണ സുരേഷ് കുമാർ ഇത് വിലക്കിയെങ്കിലും സംഘം മദ്യക്കുപ്പികള്‍ പതിവായി ഇവിടേക്ക് വലിച്ചെറിയുന്നത് തുടർന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി സുരേഷ് കുമാർ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരവെ പുരയിടത്തിന് സമീപത്തായി ഈ സംഘം മദ്യകുപ്പികള്‍ വലിച്ചെറിയുന്നത് കണ്ടു. തുടർന്ന് സുരേഷ് കുമാർ ഇത് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ സുരേഷ് കുമാറിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി വീട്ടിലേക്ക് പോയി.

എന്നാല്‍ പിന്നാലെ എത്തിയ പ്രതികള്‍ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറി തന്നെ പുറത്തേക്ക് വലിച്ചിട്ട ശേഷം കരിങ്കല്ല് കൊണ്ട് ആക്രമിച്ചതായാണ് പാറശ്ശാല പോലീസില്‍ സുരേഷ് പരാതി നല്‍കിയത്. സുരേഷ് കുമാറിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പാറശ്ശാല പോലീസ് വിവിധയിടങ്ങളില്‍ നിന്ന് മൂന്ന് പ്രതികളെ പിടികൂടി.