
കോട്ടയം :വിവാഹിതയായെന്ന് അറിയിച്ച് മലയാളത്തിന്റെ യുവ താരം ഗ്രേസ് ആന്റണി. സോഷ്യൽ മീഡിയയിലൂടെയാണ് ഗ്രേസ് സന്തോഷ വിവരം പങ്കിട്ടിരിക്കുന്നത്. ‘ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി’, എന്നായിരുന്നു ജസ്റ്റ് മാരീഡ് എന്ന ഹാഷ് ടാഗോടുകൂടി ഗ്രേസ് ആന്റണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. വരൻ ആരാണെന്നോ ഫോട്ടോയോ ഒന്നും തന്നെ ഗ്രേസ് പങ്കിട്ടിട്ടില്ല. മുഖം മറച്ചുകൊണ്ടുള്ള ഫോട്ടോയാണ് ഷെയർ ചെയ്തിരിക്കുന്നതും.
നിരവധി പേരാണ് ഗ്രേസ് ആന്‍റണിയ്ക്ക് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ, ശ്രിന്ദ, മാളവിക, സണ്ണി വെയ്ന്‍, രജിഷ വിജയന്‍, സാനിയ അയ്യപ്പന്‍, നൈല ഉഷ, ജുവല്‍ മേരി, അദിതി രവി, തുടങ്ങി ഒട്ടനവധി താരങ്ങളും ഗ്രേസിന് ആശംസകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്. ‘അറിഞ്ഞില്ല.. ആരും പറഞ്ഞില്ല’, എന്നിങ്ങനെയുള്ള രസകരമായ കമന്‍റുകളും ചിലര്‍ പങ്കിടുന്നുണ്ട്. ഒപ്പം വരന്‍റെ മുഖം കാണിക്കുന്ന ഫോട്ടോ പങ്കിടാനും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, ഇന്നത്തെ കാലത്ത് ഇതാണ് നല്ലതെന്ന് പറയുന്നവരും ധാരാളമാണ്.