വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ മധ്യവയസ്കൻ പാലാ പോലീസിന്റെ പിടിയിൽ

Spread the love

പാലാ : വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ കൊച്ചേപറമ്പിൽ വീട്ടിൽ സനീർ കെ.എം (51) ആണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം അളനാട് പലചരക്ക് കടയുടെ പുറകിൽ നിൽക്കുകയായിരുന്ന വയോധികയുടെ മാല പൊട്ടിച്ച് പ്രതി കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് പാല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിനെ തിരിച്ചറിയുകയും, തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.

പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ ജോബിൻ ആന്റണി, എസ്.ഐ ബിനു വി.എൽ, സി.പി.ഓ മാരായ ടൈറ്റസ്, ജസ്റ്റിൻ ജോസഫ്, അഖിലേഷ്, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group