play-sharp-fill
ജിപിഎസ് കോളർ എത്തിയില്ല; അരിക്കൊമ്പൻ ദൗത്യം വൈകാൻ സാധ്യത..! ദൗത്യം നടക്കുന്ന ദിവസം ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ നാല് വാർഡുകളിലും നിരോധനാജ്ഞ പുറപ്പെടുവിക്കും

ജിപിഎസ് കോളർ എത്തിയില്ല; അരിക്കൊമ്പൻ ദൗത്യം വൈകാൻ സാധ്യത..! ദൗത്യം നടക്കുന്ന ദിവസം ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ നാല് വാർഡുകളിലും നിരോധനാജ്ഞ പുറപ്പെടുവിക്കും

സ്വന്തം ലേഖകൻ

തൊടുപുഴ: അരിക്കൊമ്പൻ ദൗത്യം ഏതാനും ദിവസങ്ങൾക്കൂടി വൈകാൻ സാധ്യത. ജി.പി.എസ്.സംവിധാനത്തിൽ പ്രവർത്തിക്കുന്ന റേഡിയോ കോളർ ചിന്നക്കനാലിലെത്താൻ വൈകുന്നതാണ് ദൗത്യത്തിന് തിരിച്ചടിയാവുന്നത്.

ശനിയാഴ്ച റേഡിയോ കോളറെത്തുമെന്നാണ് ദൗത്യസംഘം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കോളർ കൈമാറാൻ ആസ്സാം വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ അനുമതി ലഭിച്ചിട്ടില്ല. ഈസ്റ്റർ അവധി ദിവസങ്ങളായതിനാലാണ് കാലതമാസമുണ്ടാകുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. ഇതിനാൽ അടുത്ത ദിവസങ്ങളിൽ മാത്രമേ ജി.പി.എസ്.കോളർ ചിന്നക്കനാലിൽ എത്തിക്കുകയുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി മോക്ക് ഡ്രിൽ നടത്തിയ ശേഷം ചൊവ്വാഴ്ച മയക്കു വെടി വയ്ക്കാനായിരുന്നു ആലോചന.ഇതും വൈകാനാണ് സാധ്യത.

നിലവിൽ വനംവകുപ്പിന്റെ കൈയ്യിലുള്ളത് മൊബൈൽ നെറ്റുവർക്ക് അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന ജി.എസ്.എം.സംവിധാനമുള്ള കോളറാണ്. ഇത് മൊബൈൽ റേഞ്ച് ഇല്ലാത്ത പറമ്പിക്കുളത്തെ വനത്തിനുള്ളിൽ പ്രവർത്തിക്കില്ല. അതിനാലാണ് ജി.പി.എസ്.സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന കോളറെത്തിക്കാൻ തീരുമാനിച്ചത്.

ദൗത്യം നടക്കുന്ന ദിവസം ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ നാല് വാർഡുകളിലും നിരോധനാജ്ഞ പുറപ്പെടുവിക്കും.

Tags :