
റേഷൻ സാധനങ്ങൾ ഗോഡൗണുകളിൽ എത്തിക്കുന്ന വാഹനങ്ങളിൽ ജി.പി.എസ്. ഘടിപ്പിക്കും : ഭക്ഷ്യമന്ത്രി പി.തിലോത്തമൻ
സ്വന്തം ലേഖകൻ
ഓച്ചിറ : റേഷൻ സാധനങ്ങൾ ഗോഡൗണുകളിൽ എത്തിക്കുന്ന വാഹനങ്ങളിൽ ജി.പി.എസ്. ഘടിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ . പുതുവത്സരദിനത്തിൽ ആലുംപീടികയിലെ പുതിയ സപ്ലെകോ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോഡൗണുകളിൽ സി.സി.ടി.വി. ക്യാമറകളും സ്ഥാപിക്കും . പൊതുമേഖലാസ്ഥാപനങ്ങളിൽ കാതലായ മാറ്റം കൊണ്ടുവന്ന് ജനങ്ങൾക്ക് ഉപയോഗപ്രദമാക്കാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന സർക്കാരെന്നും ക്രമക്കേടുകൾ നടക്കുന്നെങ്കിൽ അതിനു തടയിടാൻ ഇതിലൂടെ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ ആർ.രാമചന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.മജീദ് ആദ്യവിൽപ്പന നടത്തി.
Third Eye News Live
0