‘ചോളി കെ പീച്ചേ ക്യാഹേ’..; തകര്‍പ്പന്‍ പാട്ടിന് ചുവടുവച്ച് ഗായിക ഗൗരി ലക്ഷ്മി
സ്വന്തം ലേഖകന്‍
കൊച്ചി: തൊണ്ണൂറുകളിലെ ഹിറ്റ് ഹിന്ദി ഗാനമായ ‘ചോളി കെ പീച്ചേ ക്യാഹേ’.. യുടെ റിമീക്സുമായ് എത്തിയിരിക്കുകയാണ് ഗായിക ഗൗരി ലക്ഷ്മി. സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പം തകര്‍പ്പന്‍ ചുവടുകളുമായി തെരുവിലൂടെ ആടി പാടിയാണ് ഗൗരി എത്തിയിരിക്കുന്നത്. പാട്ടിന്റെ വേറിട്ട ആലാപന ശൈലിയും ചുവടുകളും ഗൗരിയുടെ കവര്‍ പതിപ്പിനെ വ്യത്യസ്തമാക്കുന്നു.
ലക്ഷ്മികാന്ത് പ്യാരേലാല്‍ ഈണം നല്‍കി അല്‍ക്ക യാഗ്‌നിക് ആലപിച്ച ഗാനമാണ് ചോളി കെ പീച്ചേ ക്യാഹേ.. രാജ്യത്തെയൊന്നാകെ ചുവടുവപ്പിച്ച പാട്ടുകളില്‍ ഒന്നായ ഇത് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ആരാധകര്‍ ഏറിയിട്ടേയുള്ളൂ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമിത എസ് റാം, അശ്വിനി പി.വി , ഗ്രീഷ്മ നരേന്ദ്രന്‍ എന്നിവരാണ് ഗൗരിയ്ക്കൊപ്പം കവര്‍ പതിപ്പില്‍ ഉളളത്. ഗണേഷ് വെങ്കിട്ടരമണി ആണ് നിര്‍മ്മാതാവ്. ജോ ജോണ്‍സണ്‍ ആണ് പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിര്‍വഹിച്ചത്.
Third Eye News Live
0
Tags :