play-sharp-fill
സര്‍ക്കാര്‍ ജീവനക്കാരി ചമഞ്ഞ് യുവാവിനെ ഫോണില്‍ വിളിച്ചുവരുത്തി; ഹൈക്കോടതിയില്‍ ഓഫീസ് അസിസ്റ്റന്റായി ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് തട്ടിയെടുത്തത് 5.95 ലക്ഷം രൂപ; ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ സുരഭികൃഷ്ണയെ  കൈയ്യോടെ പൂട്ടി പൊലീസ്….

സര്‍ക്കാര്‍ ജീവനക്കാരി ചമഞ്ഞ് യുവാവിനെ ഫോണില്‍ വിളിച്ചുവരുത്തി; ഹൈക്കോടതിയില്‍ ഓഫീസ് അസിസ്റ്റന്റായി ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് തട്ടിയെടുത്തത് 5.95 ലക്ഷം രൂപ; ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ സുരഭികൃഷ്ണയെ കൈയ്യോടെ പൂട്ടി പൊലീസ്….

സ്വന്തം ലേഖിക

പത്തനംതിട്ട: സര്‍ക്കാര്‍ ജീവനക്കാരി ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ യുവതി പൊലീസ് പിടിയില്‍.

കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര ഇടയപാടത്ത് കൃഷ്ണന്‍കുട്ടിയുടെ മകള്‍ സുരഭികൃഷ്ണയാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. അരുവിക്കര ചെറിയകോന്നി പറക്കോണം പ്രിന്‍സ് വിലാസത്തില്‍ പ്രസാദ് മോസസ് ആണ് പരാതിക്കാരന്‍. ഹൈക്കോടതി സ്റ്റെനോഗ്രാഫര്‍ ആണെന്ന് പറഞ്ഞ് യുവാവിനെ ഫോണില്‍ വിളിച്ചു ഓഫീസ് അസിസ്റ്റന്റ് ആയി ജോലി ശരിയാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ പ്രിൻസിൽ നിന്നും 5.95 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. ഹൈക്കോടതിയില്‍ ഓഫീസ് അസിസ്റ്റന്റായി ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് പല തവണയായാണ് പ്രിന്‍സില്‍ നിന്ന് പണം കൈപ്പറ്റിയത്.

പുല്ലാട് കേരള ഗ്രാമീണ്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും 2020 മെയ്‌ 27 ന് 9000 രൂപയും ഒക്ടോബര്‍ ഏഴിന് 3,45,250 രൂപയും വാങ്ങി. കൂടാതെ ഒരു ലക്ഷം നേരിട്ടും വാങ്ങി. സഹോദരന്മാര്‍ക്കും സുഹൃത്തിനും ഡ്രൈവറുടെ ഒഴിവിലേക്ക് ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാക്കുനല്‍കി 1.50 ലക്ഷം രൂപയും അക്കൗണ്ടിലേക്ക് വാങ്ങി. ജോലിയില്‍ നിയമിച്ചതായുള്ള വ്യാജ നിയമന ഉത്തരവുകള്‍ വാട്സാപ്പ് വഴി അയച്ചുകൊടുത്തും പ്രതി പറ്റിക്കുകയായിരുന്നു.

തിരുവല്ല ഡിവൈഎസ്പി ടി രാജപ്പന്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍, പ്രതി ജാമ്യമെടുത്തശേഷം ഒളിവില്‍ പോവുകയാണുണ്ടായത്. തുടര്‍ന്ന് പ്രതിക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ കോഴിക്കോട്ടെ വാടകവീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രിന്‍സിന് പണം തിരികെ നല്‍കുന്നതിനായി ആറു ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് കൊടുത്തു.

കോയിപ്രം പൊലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അറസ്റ്റ് ചെയ്ത സംഘത്തില്‍ എസ് ഐ അനൂപ്, പൊലീസുദ്യോഗസ്ഥരായ ഷെബി എം എ, സുജിത്, അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു.