
തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതില്‍ ഡാറ്റാ ചോർച്ചയും സ്വകാര്യതാ ലംഘനവും ആരോപിച്ച് നല്കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
സെക്രട്ടറിയേറ്റ് ജീവനക്കാരനായ അനില്‍ കുമാർ അടക്കമുള്ളവരാണ് ഹർജിക്കാർ. സ്പാർക്കില്‍ ഔദ്യോഗിക ആവശ്യത്തിന് മാത്രമായി നല്കിയ ഫോണ്‍ നമ്പര്‍ ശേഖരിച്ചത് വ്യക്തികളുടെ അനുമതിയില്ലാതെയെന്നാണ് വാദം.
സ്പാര്‍ക്കില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് വിവരങ്ങള്‍ കൈമാറിയത് സ്വകാര്യതാ ലംഘനമാണെന്നും, ഒരു രാഷ്ട്രീയ പാര്‍ട്ടി തിരഞ്ഞെടുപ്പ് നേട്ടത്തിനായി വിവരങ്ങള്‍ ഉപയോഗിച്ചുവെന്നും ഹർജിയില്‍ വാദിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നടപടി തടയണമെന്നും, സ്വകാര്യ വിവരങ്ങള്‍ അനധികൃതമായി ഉപയോഗിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്നും മുഖ്യമന്ത്രിയെ പിണറായി വിജയനെയടക്കം എതിർകക്ഷികളാക്കി സമർപ്പിച്ച ഹർജിയില്‍ ആവശ്യപ്പെടുന്നു.



