സെക്രട്ടറിയേറ്റില്‍ നിന്ന് തന്നെ തുടക്കം; കെഎസ്‌ഇബി സ്‌മാര്‍ട്ട്‌ മീറ്ററുകള്‍ സ്ഥാപിച്ചു തുടങ്ങി; സർക്കാർ ഓഫീസുകളില്‍ സ്ഥാപിക്കുന്നത് ഒന്നര ലക്ഷത്തോളം സിംഗിള്‍ ഫേസ്‌ മീറ്ററുകൾ; മാറ്റങ്ങളെ കുറിച്ച്‌ അറിയാം….!

Spread the love

തിരുവനന്തപുരം: കേരളം ആവിഷ്‌കരിച്ച ബദല്‍ മാതൃക പ്രകാരമുള്ള സ്‌മാർട്ട്‌ മീറ്ററുകള്‍ സ്ഥാപിക്കുന്നതിന്‌ കെഎസ്‌ഇബി തുടക്കം കുറിച്ചു.

തിരുവനന്തപുരത്ത്‌ പുത്തൻചന്ത സെക്‌ഷൻ പരിധിയിലുള്ള രണ്ട്‌ സർക്കാർ കണക്ഷനുകളിലും (സെക്രട്ടറിയേറ്റില്‍ ഉള്ള ക്യാമറ, തമ്പാനൂർ ഗവ. യുപി സ്കൂള്‍) കളമശേരി 220 കെവി സബ്‌സ്റ്റേഷനിലെ ഏഴ്‌ ഫീഡർ മീറ്ററുകളിലുമാണ്‌ പൈലറ്റ് അടിസ്ഥാനത്തില്‍ വ്യാഴാഴ്‌ച സ്മാർട്‌ മീറ്റർ സ്ഥാപിച്ചത്‌.

ഓഗസ്റ്റ് രണ്ടാം വാരം മുതല്‍ ബാക്കിയുള്ള സർക്കാർ ഉപഭോക്താക്കള്‍ക്കും ഫീഡറുകളിലും സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ സ്മാർട്ട് മീറ്ററുകള്‍ സ്ഥാപിക്കാൻ തീരുമാനിച്ചത് സർക്കാർ ഉപഭോക്താക്കള്‍, എച്ച്‌ ടി ഉപഭോക്താക്കള്‍, വിതരണ ട്രാൻസ്ഫോർമറുകള്‍, 11 കെവി, 22 കെവി ഫീഡറുകള്‍, ഇലക്‌ട്രിക്കല്‍ ഡിവിഷൻ അതിർത്തികള്‍ എന്നീ വിഭാഗങ്ങള്‍ക്കാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടക്കത്തില്‍ 1.8 ലക്ഷം സർക്കാർ ഓഫീസുകളിലും സബ്‌സ്‌റ്റേഷനുകളിലെ 11 കെവി, 22 കെവി ഫീഡറുകളിലും നവംബറോടെ സ്മാർട്ട് മീറ്ററുകള്‍ സ്ഥാപിക്കും. ഒന്നര ലക്ഷത്തോളം സിംഗിള്‍ ഫേസ്‌ മീറ്ററുകളാണ് സർക്കാർ ഓഫീസുകളില്‍ സ്ഥാപിക്കുന്നത്. ഇതില്‍ 50,000 സിംഗിള്‍ ഫേസ്‌ മീറ്ററുകളുടെ ടെസ്റ്റിങ്ങ് പുരോഗമിക്കുകയാണ്.
അതുപോലെ, 3,000 ഫീഡർ മീറ്ററുകളില്‍ 1,000 മീറ്ററുകളും കെഎസ്‌ഇബിക്ക് ലഭ്യമായിക്കഴിഞ്ഞു.