video
play-sharp-fill

ജോലി സമയം കഴിഞ്ഞ് ഓഫീസ് പൂട്ടി വീട്ടിലേക്ക് പോകും ; ഏഴ് മണിയോടെ യുവതിക്കൊപ്പം തിരികെയെത്തും ; സർക്കാർ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഞെട്ടി ; ഓഫീസില്‍ അനാശാസ്യ പ്രവര്‍ത്തി നടത്തിയ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യം

ജോലി സമയം കഴിഞ്ഞ് ഓഫീസ് പൂട്ടി വീട്ടിലേക്ക് പോകും ; ഏഴ് മണിയോടെ യുവതിക്കൊപ്പം തിരികെയെത്തും ; സർക്കാർ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഞെട്ടി ; ഓഫീസില്‍ അനാശാസ്യ പ്രവര്‍ത്തി നടത്തിയ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യം

Spread the love

സർക്കാർ ഓഫീസുകളില്‍, പൊതുസ്ഥലങ്ങള്‍ പാലിക്കേണ്ട മാന്യതയും പെരുമാറ്റ ചട്ടങ്ങളും പാലിക്കാതെ സ്വകാര്യ സ്ഥലമെന്നത് പോലെയാണ് ചില ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. ഇത്തരത്തില്‍ വിജയവാഡയിലെ ടൂറിസം ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഞെട്ടി. ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ജോലി സമയം കഴിഞ്ഞ് ഓഫീസ് പൂട്ടി വീട്ടിലേക്ക് പോകുന്നു എന്നാല്‍ ഏഴ് മണിയോടുക്കുമ്ബോള്‍ തിരികെത്തുന്നു ഒറ്റയ്ക്കല്ല ഒപ്പം ഒരു യുവതിയും. മണിക്കൂറുകള്‍ക്ക് ശേഷം ഇവർ മടങ്ങുന്നു ഒരു ദിവസത്തെ കാഴ്ചയല്ല ഇത് പല ദിവസങ്ങളായി ഇത് തന്നെ ആവർത്തിക്കുന്നു.

നിരന്തരം പരാതികള്‍ ലഭിച്ചതിന് പിന്നാലെ സെക്യൂരിറ്റി ഉദ്യോഗസ്ഥരാണ് ആദ്യം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. പിന്നാലെയാണ് വിവരം ഉന്നത ഉദ്യോഗസ്ഥരുടെ അടുത്തെത്തിയത്. സിസിടിവി ദൃശങ്ങളില്‍ പല ദിവസങ്ങളിലായി ഓഫീസ് സമയം അവസാനിച്ചതിന് ശേഷം പല സ്ത്രീകളോടൊപ്പം ടൂറിസം ഉദ്യോഗസ്ഥന്‍ തന്‍റെ ബൈക്കില്‍ ഓഫീസിലേക്ക് വരികയും പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം തിരിച്ച്‌ പോകുന്നതും കാണാമായിരുന്നു. അതേസമയം ഈ ഉയർന്ന ഉദ്യോഗസ്ഥന്‍റെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

വിഷയത്തെക്കുറിച്ച്‌ ഓഫീസില്‍ ചർച്ചയായതിന് പിന്നാലെയാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. ഇതേതുടർന്ന് മാറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സർക്കാർ ഓഫീസില്‍ അനാശാസ്യ പ്രവര്‍ത്തി നടത്തിയ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി വേണമെന്ന് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ആവശ്യമുയർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group