സര്‍ക്കാര്‍ കമ്പനിയില്‍ പ്ലാന്റ് അസിസ്റ്റന്റ്; 24,400 രൂപ തുടക്ക ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: പവര്‍ പ്ലാന്റ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റിന് കേരള പി.എസ്.സി വിജ്ഞാപനം പുറത്തിറക്കി. ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് കമ്പനിയിലാണ് ഒഴിവുകള്‍ വന്നിട്ടുള്ളത്.

video
play-sharp-fill

താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 04ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ പവര്‍ പ്ലാന്റ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

Name of firm : Oil Palm India Ltd
Name of Post : Power Plant Assistant
CATEGORY NO: 739/2025
Last Date of Application 04.02.2026
ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 24,400 രൂപമുതല്‍ 55,200 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി

18നും 36നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.02.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഒബിസി, എസ്.സി, എസ്.ടി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.

യോഗ്യത

ഐ.ടി.ഐ ഫിറ്റര്‍ ട്രേഡ്.

രണ്ടാം ക്ലാസ് ബോയിലര്‍ അറ്റന്‍ഡറായി കോമ്പീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്.

സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ കമ്പനികളിലോ, രജിസ്റ്റര്‍ ചെയ്ത സ്വകാര്യ കമ്പനികളിലോ ടര്‍ബൈന്‍ പ്രവര്‍ത്തനവും, പരിപാലനവും സംബന്ധിച്ച്‌ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/