ട്രിഡയില്‍ കണ്‍സള്‍ട്ടൻ്റ്; പോളിയിലും, കോളജുകളിലും നിരവധി ഒഴിവുകള്‍; കേരളത്തില്‍ സര്‍ക്കാര്‍ ജോലി; ഉടൻ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം വികസന അതോറിറ്റിയില്‍ ടെക്നിക്കല്‍ എക്സ്പേർട്ട്/ പ്രൊഫഷണല്‍ കണ്‍സള്‍ട്ടന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ബിരുദം/ ബിരുദാനന്തര ബിരുദവും 15 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 65 വയസ്സ്. വിശദവിവരങ്ങള്‍ക്ക്: www.trida.kerala.gov.in, 0471 2722748, 2722238, 2723177.

അധ്യാപക നിയമനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ്, തലശ്ശേരി, ചൊക്ലിയില്‍ 2025-26 അധ്യയന വർഷത്തേക്ക് കൊമേഴ്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നതിന് ജൂണ്‍ 4ന് അഭിമുഖം നടത്തും. ഉദ്യോഗാർഥികള്‍ നിലവിലെ യു.ജി.സി റഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രാഫസർ നിയമനത്തിനുള്ള യോഗ്യത നേടിയിരിക്കണം. നെറ്റ്/ പി.എച്ച്‌.ഡി യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാർക്കോടുകൂടി ബിരുദാനന്തര ബിരുദം നേടിയവരെയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പോർട്ടലില്‍ അതിഥി അധ്യാപക രജിസ്ട്രേഷൻ പൂർത്തിയാക്കി വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ്/ നമ്ബർ ലഭിച്ചിട്ടുള്ള ഉദ്യോഗാർഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം രാവിലെ 10 മണിക്ക് കോളേജില്‍ അഭിമുഖത്തിന് ഹാജരാകണം.

പോളിടെക്നിക്കില്‍ അവസരം

വട്ടിയൂർക്കാവ് സെൻട്രല്‍ പോളിടെക്നിക് കോളേജില്‍ നടത്തി വരുന്ന വർക്കിങ് പ്രൊഫഷണല്‍ സിവില്‍ എൻജിനിയറിങ് സായാഹ്ന കോഴ്സുകളിലേക്കുള്ള ഒരു താല്‍ക്കാലിക അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ് സിവില്‍ എൻജിനിയറിങ് ബിരുദമാണ് യോഗ്യത. ജൂണ്‍ 3 ന് 10 മണിക്കാണ് അഭിമുഖം.

ക്ലീൻ കേരളയില്‍ മാനേജർ

ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ വയനാട് ജില്ലാ ഓഫീസില്‍ ഒഴിവുള്ള അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് കരാർ നിയമനത്തിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. എൻജിനിയറിങ് ബിരുദം, എം.ബി.എ, എം.എസ്.ഡബ്ല്യൂ, എം.ടെക് തുടങ്ങിയ അധിക യോഗ്യതകള്‍ ഉള്ളവർക്ക് അഭിമുഖത്തിന് 5 മാർക്ക് പ്രത്യേകമായി അനുവദിക്കും. ബിരുദധാരികള്‍ക്ക് 5 വർഷവും ബിരുദാനന്തര ബിരുദധാരികള്‍ക്ക് 3 വർഷവും തൊഴില്‍ പരിചയം ഉണ്ടായിരിക്കണം. വയനാട് ജില്ലയിലുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 35 വയസിനകം.

കമ്പനിയുടെ വെബ്സൈറ്റില്‍ നിന്നുമുള്ള അപേക്ഷാഫോമും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റും ഉള്‍പ്പെടെയുള്ള അപേക്ഷ ജൂണ്‍ 11 ന് വൈകിട്ട് 5 ന് മുൻപായി സമർപ്പിക്കണം. ഇന്റർവ്യൂ തീയതിയും സമയവും പ്രത്യേകം അറിയിക്കും. വിശദവിവരങ്ങള്‍ക്ക്: 0471-2724600. വെബ്സൈറ്റ്: www.cleankeralacompany.com , ഇ-മെയില്‍: [email protected].