
തിരുവനന്തപുരം: കുടിശ്ശിക നല്‍കാത്തതിനാല്‍ ഹൃദയശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം കമ്പനികള്‍ നിർത്തി.
ഇതോടെ, വിരലിലെണ്ണാവുന്ന സ്റ്റോക്ക് തീരുന്ന മുറയ്ക്ക് സർക്കാർ ആശുപത്രികളിലെ ഹൃദയശസ്ത്രക്രിയകള്‍ നിലയ്ക്കുന്ന സ്ഥിതിയായി.
ഹൃദ്രോഗചികിത്സയുമായി ബന്ധപ്പെട്ട ആൻജിയോപ്ലാസ്റ്റിക്ക് ആവശ്യമായ കൊറോണറി സ്റ്റെന്റ്, കത്തീറ്റർ, ഗൈഡ് വയർ, ബലൂണ്‍ തുടങ്ങിയവയുടെ വിതരണമാണ് കമ്പനികള്‍ തിങ്കളാഴ്ച നിർത്തിയത്.
ആവശ്യാനുസരണം മെഡിക്കല്‍ കോളേജുകള്‍ അടക്കം 21 ആശുപത്രികള്‍ക്ക് ഇത്തരം ഉപകരണങ്ങള്‍ നേരിട്ടാണ് വിതരണക്കാർ നല്‍കുന്നത്. ആശുപത്രികള്‍ വഴിയാണ് വിതരണക്കാർക്ക് പണം നല്‍കേണ്ടതും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിനെട്ടുമാസത്തെ കുടിശ്ശികയായി 158.58 കോടിയാണ് കമ്പനികള്‍ക്ക് നല്‍കാനുള്ളത്. ഇതില്‍ 41.34 കോടിയും കഴിഞ്ഞവർഷം ജൂണ്‍വരെയുള്ള കുടിശ്ശികയാണ്.
ഇതിനായി പലതവണ സർക്കാരുമായി ചർച്ചനടത്തിയെങ്കിലും ഫലമില്ലാതായതോടെയാണ് വിതരണം നിർത്തേണ്ടിവന്നതെന്ന് ചേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫ് മെഡിക്കല്‍ ഇംപ്ലാന്റ്സ് ആൻഡ് ഡിസ്പോസബിള്‍ എക്സിക്യുട്ടീവ് അംഗം പി.കെ. നിധീഷ് പറഞ്ഞു. കുടിശ്ശികത്തുക നല്‍കിയില്ലെങ്കില്‍ വിതരണം പുനരാരംഭിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.