
എന്തിന് ഇങ്ങനെയൊരു ഫാർമസി!!! കോട്ടയം മെഡിക്കൽ കോളേജിലും, ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലും അത്യാവശ്യ മരുന്നുകള്‍ക്ക് ക്ഷാമം; പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍, വേദന സംഹാരികൾ, ടിടി കുത്തിവയ്പിനുമുള്ള തുടങ്ങി അവശ്യ മരുന്നുകൾ സ്റ്റോക്കില്ല; കുട്ടികളുടെ പനിക്കും ചുമയ്ക്കുമുള്ള മരുന്നിനുള്‍പ്പെടെ പുറത്തേക്ക് കുറിപ്പടി; വലഞ്ഞ് രോഗികൾ
സ്വന്തം ലേഖകൻ
കോട്ടയം: മെഡിക്കല്‍ കോളജ് ഫാര്‍മസിയും, ചങ്ങനാശ്ശേരി ജനറൽ ആശുപത്രി ഫാർമസിയിലും അവശ്യ മരുന്നുകൾക്ക് ക്ഷാമം. ജീവിതശൈലി രോഗങ്ങള്‍ പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയവയക്കുള്ള മരുന്നുകൾ സ്റ്റോക്കില്ല. സര്‍ക്കാര്‍ ആശുപത്രികളിലെ ഫാര്‍മസികളില്‍ മരുന്നുകളുടെ ലഭ്യതക്കുറവുമൂലം ഡോക്ടര്‍മാര്‍ പുറത്തുള്ള മെഡിക്കല്‍ സ്‌റ്റോറുകളിലേക്ക് കുറിച്ചുനല്‍കുന്നത് രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ കുട്ടികളുടെ പനിക്കും ചുമയ്ക്കുമുള്ള മരുന്നിനുള്‍പ്പെടെ അത്യാവശ്യമരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നതായി രോഗികള്‍ പറഞ്ഞു. ഒപികളില്‍ എത്തുന്ന രോഗികള്‍ക്ക് നല്‍കുന്നതിനുള്ള ചില മരുന്നുകളും ലഭ്യമാകുന്നില്ല. വേദന സംഹാരികളായ മരുന്നുകള്‍ക്കും ടിടി കുത്തിവയ്പിനുമുള്ള മരുന്നുകള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയറിളക്കം, ചെവിവേദന, തൊണ്ടവേദന തുടങ്ങിയ അസുഖങ്ങളുമായെത്തിയാലും ജനറല്‍ ആശുപത്രില്‍ നല്‍കാന്‍ മരുന്നില്ല. ശ്വാസംമുട്ടലുമായി വരുന്ന രോഗിക്ക് ആവിപിടിക്കുന്നതിനുള്ള മരുന്നും ഈ ആശുപത്രയില്‍ ഇല്ല. മുറിവേറ്റുവരുന്ന ഒരാള്‍ക്ക് ടിടി കുത്തിവയ്പ് നല്‍കണമെങ്കില്‍പ്പോലും ഡോക്ടര്‍മാര്‍ കുറിച്ചുകൊടുക്കുകയാണ് പതിവ്. രാത്രികാലങ്ങളില്‍ ആശുപത്രിയില്‍ എത്തുന്ന രോഗിക്ക് മരുന്നു കുറിച്ചു നല്‍കിയാല്‍ ചങ്ങനാശേരിയിലും സമീപങ്ങളിലും മെഡിക്കല്‍ സ്‌റ്റോറുകളില്ലാത്തതും ഏറെ പ്രതിസന്ധിക്കിടയാക്കും.
മെഡിക്കൽ കോളേജിൽ ഫാര്‍മസിയില്‍നിന്ന് മരുന്നു വാങ്ങണമെങ്കില്‍ ആദ്യം ക്യൂവില്‍നിന്ന് ടോക്കണ്‍ എടുക്കണം. മണിക്കൂറുകള്‍ ക്യൂനിന്ന് ടോക്കണ്‍ എടുത്ത ശേഷം വീണ്ടും തങ്ങളുടെ ടോക്കണ്‍ സ്ക്രീനില്‍ വരുന്നതും കാത്തിരിക്കണം. ക്രമ നമ്പര്‍ സ്ക്രീനില്‍ വന്നശേഷം വീണ്ടും കൗണ്ടറില്‍ എത്തുമ്പോഴാണ് മരുന്നുകള്‍ ഇല്ലെന്നറിയുന്നത്. ഇതോടെ മരുന്നിന് വരുന്നവരും ജീവനക്കാരും തമ്മിൽ വാക്ക് തര്ഡക്കത്തിലേർപ്പെടുന്നത് നിത്യ സംഭവമാണ്.