play-sharp-fill
സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും അനുവദിച്ച ക്ഷാമബത്തയിലും കള്ളക്കളി ; ക്ഷാമബത്ത 3 ശതമാനം വർദ്ധിപ്പിച്ചതോടെ ജീവനക്കാർക്ക് ലഭിക്കേണ്ടത് 40 മാസത്തെ കുടിശിക ; ഉത്തരവ് പുറത്തിറങ്ങിയപ്പോള്‍ 40 മാസത്തെ കുടിശികയെക്കുറിച്ച്‌ പരാമർശമില്ല ; ജീവനക്കാർക്ക് നിരാശ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആശ്വാസത്തിലായിരുന്നു.

പിന്നീടാണ് അവര്‍ കാര്യം മനസിലാക്കുന്നത് നിലവിലെ 40 മാസത്തെ കുടിശികയെക്കുറിച്ച്‌ പരാമർശമില്ല. നവംബറില്‍ ലഭിക്കുന്ന ശമ്ബളത്തിനും പെൻഷനുമൊപ്പം വർദ്ധിപ്പിച്ച ഡിഎ, ഡിആർ ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷാമബത്ത 3 ശതമാനം വർദ്ധിപ്പിച്ചതോടെ ജീവനക്കാർക്ക് ലഭിക്കേണ്ടത് 40 മാസത്തെ കുടിശിക . 2021 ജൂലൈ 1ന് ലഭിക്കേണ്ട 3 ശതമാനം ക്ഷാമബത്തയാണ് പ്രഖ്യാപിച്ചത്. 2021 ജൂലൈ 1 മുതല്‍ 2024 ഒക്ടോബർ 30 വരെയുള്ള 40 മാസത്തെ കുടിശികയാണ് ജീവനക്കാർക്ക് ലഭിക്കേണ്ടത്.

ഇത് ലഭിച്ചില്ലെങ്കില്‍ വന്‍തുക ജീവനക്കാര്‍ക്ക് നഷ്ടമാകും. തസ്തികയുടെ സ്വഭാവം അനുസരിച്ച്‌ 27,600 രൂപ മുതല്‍ 1,68,600 രൂപ വരെ ജീവനക്കാർക്കു നഷ്ടപ്പെടും. കാലയളവ് വ്യക്തമാക്കിയാല്‍ സര്‍ക്കാരിനു കുടിശിക നല്‍കേണ്ടി വരും. ഡിഎ കുടിശികയ്ക്കായി സർവീസ് സംഘടനകള്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് പെട്ടെന്ന് തീരുമാനം വന്നത്.