ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ വെട്ടി നീക്കിയ ഭാഗങ്ങള്‍ പുറത്തുവരും ; പുറത്തേക്ക് വരുന്നത് റിപ്പോർട്ടിലെ 49 മുതല്‍ 53 വരെ പേജുകളിലെ വിവരങ്ങൾ ; നാളെ കൈമാറുമെന്ന് വിവരാവകാശ കമ്മീഷന്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ വെട്ടി നീക്കിയ ഭാഗങ്ങള്‍ പുറത്തുവരും. റിപ്പോർട്ടിലെ 49 മുതല്‍ 53 വരെ പേജുകളിലെ വിവരങ്ങളാണ് പുറത്തേക്ക് വരുന്നത്. നാളെ കൈമാറുമെന്ന് വിവരാവകാശ കമ്മീഷന്‍ അറിയിച്ചു.

വിവരാവകാശ നിയമ പ്രകാരം വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ നല്‍കണമെന്നാവശ്യപ്പെട്ട് ചില മാധ്യമ പ്രവര്‍ത്തകര്‍ അപേക്ഷ നല്‍കിയിരുന്നു. ഇവര്‍ക്കാണ് ഈ ഭാഗങ്ങള്‍ കൈമാറുക. വിവരാവകാശ കമ്മീഷന്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചതിന് പുറമേയുള്ള ചില ഭാഗങ്ങള്‍ റിപ്പോര്‍ട്ടില്‍ നിന്ന് സര്‍ക്കാര്‍ സ്വന്തം നിലയില്‍ ഒഴിവാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

49 മുതല്‍ 53വരെയുള്ള പേജുകളായിരുന്നു സര്‍ക്കാര്‍ സ്വന്തം നിലയില്‍ വെട്ടി മാറ്റിയത്. ഈ ഭാഗങ്ങളായിരിക്കും നാളെ കൈാറുക. വിവരാവകാശ കമ്മീഷണറുടേതാണ് നിര്‍ണായക തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് നാളെ പുറത്തുവരും. ഈ ഭാ​ഗങ്ങൾ പുറത്തുവിടുന്നതിനെ സർക്കാർ എതിർത്തിരുന്നു.