video
play-sharp-fill
നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രിൽ ആറിന് തൊഴിലാളികൾക്ക് വേതനത്തോടുകൂടിയുള്ള അവധി ; ഉത്തരവ് ലംഘിച്ചാൽ പിഴ

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രിൽ ആറിന് തൊഴിലാളികൾക്ക് വേതനത്തോടുകൂടിയുള്ള അവധി ; ഉത്തരവ് ലംഘിച്ചാൽ പിഴ

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് നിയമസഭാ വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് തൊഴിലാളികൾക്ക് വേതനത്തോടുകൂടിയുള്ള അവധി നൽകണമെന്ന് ലേബർ കമ്മീഷണർ ഉത്തരവ്, 1960ലെ കേരളാ ഷോപ്‌സ് ആൻഡ് കോമേഴ്‌സൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമാണ് ലേബർ കമ്മീഷന്റെ ഉത്തരവ്.

സംസ്ഥാനത്തെ സ്വകാര്യ വാണിജ്യ, വ്യവസായ, വ്യാപാര സ്ഥാപനങ്ങളിലോ മറ്റ് ഏതെങ്കിലും സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് അവസരമൊരുക്കണമെന്നും ഉത്തരവിലുണ്ട്. വാണിജ്യ, വ്യാപാര, വ്യവസായ സ്ഥാപനങ്ങളിൽ ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്കും കരാർ/ കാഷ്വൽ തൊഴിലാളികൾക്കും ഉത്തരവ് ബാധകമായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവധി അനുവദിക്കുന്നതുവഴി തൊഴിലാളികളുടെ വേതനത്തിൽ കുറവ് വരുത്തുകയോ വേതനം നൽകാതിരിക്കുകയോ ചെയ്യുന്നതും ശിക്ഷാർഹമാണ്. ഉത്തരവ് ലംഘിച്ചാൽ തൊഴിൽ ഉടമയിൽ നിന്നും 500 രൂപ പിഴയിടാക്കും.