play-sharp-fill
സർക്കാർ ജീവനക്കാർക്ക് ഡി.എ കുടിശിക നൽകാൻ പണമില്ല: മുഖ്യമന്ത്രിയുടെ ഓഫിസ് മോടിപിടിപ്പിക്കാൻ കയ്യിലുണ്ട് ലക്ഷങ്ങൾ; തിരഞ്ഞെടുപ്പിനു ശേഷം സർക്കാർ ജീവനക്കാരോടും മാറി നിൽക്കാൻ പറഞ്ഞ് മുഖ്യമന്ത്രി

സർക്കാർ ജീവനക്കാർക്ക് ഡി.എ കുടിശിക നൽകാൻ പണമില്ല: മുഖ്യമന്ത്രിയുടെ ഓഫിസ് മോടിപിടിപ്പിക്കാൻ കയ്യിലുണ്ട് ലക്ഷങ്ങൾ; തിരഞ്ഞെടുപ്പിനു ശേഷം സർക്കാർ ജീവനക്കാരോടും മാറി നിൽക്കാൻ പറഞ്ഞ് മുഖ്യമന്ത്രി

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന സർക്കാരും സ്വഭാവം മാറ്റി. മാധ്യമങ്ങളോട് മാറി നിൽക്കാൻ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ മാറി നിൽക്കാൻ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത് സർക്കാർ ജീവനക്കാരോടാണ്. തിരഞ്ഞെടുപ്പിനു മുൻപ് ഡി.എ കുടിശിക നൽകാൻ ഉത്തരവിറക്കിയ സർക്കാർ, തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം നിലപാട് മാറ്റിയിരിക്കുകയാണ്. ലക്ഷങ്ങൾ മുടക്കി മുഖ്യമന്ത്രിയുടെ ഓഫിസ് നവീകരിക്കുന്ന സർക്കാരാണ് ഇപ്പോൾ സർക്കാർ ജീവനക്കാർക്ക് പണം നൽകാത്തത്.
മേയ് ഒന്നാം തീയതി ശമ്പളത്തിനൊപ്പം ഒരു വർഷത്തെ ക്ഷാമബത്ത (ഡിഎ) കുടിശികയടക്കം നൽകുമെന്നറിയിച്ചു തിരഞ്ഞെടുപ്പിനു മുൻപ് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതോടെ ജീവനക്കാർ ആവേശത്തിലായി. ഇതോടെ ജീവനക്കാർ ആവേശത്തിലായി. ആഘോഷവും തുടങ്ങി. വോട്ടെടുപ്പിന് മുമ്പ് ലക്ഷം സർക്കാർ ജീവനക്കാരുടെ കുടുംബത്തെ കയ്യിലെടുക്കാനായിരുന്നു ഇത്. എങ്കിലും ഉത്തരവ് ഇറങ്ങിയതിനാൽ ജിവനക്കാരും എല്ലാം വിശ്വസിച്ചു. എന്നാൽ സർക്കാർ ഇന്നലെ പൊടുന്നനെ നിലപാടു മാറ്റി. 5% ഡിഎ വർധന മാത്രമേ ഈ മാസത്തെ ശമ്പളത്തിനൊപ്പം നൽകിത്തുടങ്ങൂവെന്നും 16 മാസത്തെ കുടിശികത്തുക തൽക്കാലമില്ലെന്നുമാണു പുതിയ ഉത്തരവ്.


കുടിശികയടക്കം ഡിഎ നൽകുമെന്നു ബജറ്റിലടക്കം വലിയ പ്രഖ്യാപനം നടത്തുകയാണ് സർക്കാർ ചെയ്തത്. കുടിശികയായി 10,000 രൂപ മുതൽ 50,000 രൂപ വരെയാണു ജീവനക്കാർക്കു വരുന്ന ഒന്നാം തീയതി മുതൽ കിട്ടേണ്ടിയിരുന്നത്. തടഞ്ഞുവച്ചവർക്കും സാമൂഹിക സുരക്ഷാ പെൻഷൻ നൽകാനായിരുന്നു തിരഞ്ഞെടുപ്പിനു മുൻപുള്ള തീരുമാനം. വിതരണം ആരംഭിക്കുകയും ചെയ്തു. എന്നാൽ, മുൻഗണനാ റേഷൻ കാർഡിൽപ്പെടാത്തവരെ അർഹരുടെ പട്ടികയിൽ നിന്നു നീക്കാൻ നിർദ്ദേശിച്ചു വോട്ടെടുപ്പു കഴിഞ്ഞു രണ്ടാം നാൾ ധനവകുപ്പ് ഉത്തരവിറക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ ഉത്തരവു പ്രകാരം വെള്ള റേഷൻ കാർഡുള്ളവരുടെ സാമ്പത്തിക ശേഷി പരിശോധിച്ച ശേഷമേ ഇനി സാമൂഹിക സുരക്ഷാ പെൻഷൻ നൽകൂ. പെൻഷന്റെ പേരിൽ വലിയ വോട്ട് പിടിത്തമാണ് പിണറായി നടത്തിയത്. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ എല്ലാം മാറ്റുകയാണ്. സാമൂഹിക ക്ഷേമ പെൻഷനായി റേഷൻ ഡേറ്റാ ബേസിലുള്ള പെൻഷൻകാരുടെ സാമ്പത്തിക സ്ഥിതി തദ്ദേശ സെക്രട്ടറിമാർ നേരിട്ടെത്തി പരിശോധിച്ച ശേഷം പട്ടിക നവീകരിക്കും. ഭർത്താവ് മരിക്കുകയോ 7 വർഷത്തിലധികമായി ഭർത്താവിനെ കാണാതാവുകയോ ആയ സ്ത്രീകൾക്കു മാത്രമേ വിധവാ പെൻഷൻ നൽകൂ.

പണമില്ലാത്തതിനാലാണു രണ്ടു തീരുമാനങ്ങളിൽ നിന്നും പിന്നോട്ടു പോകുന്നതെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയും ഐഎഎസുകാരും യൂറോപ്യൻ പര്യടനത്തിനുള്ള ഒരുക്കത്തിലാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ഒരു പ്രതിസന്ധിയുമില്ലെന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ സാമ്പത്തിക പ്രതിസന്ധി ചർച്ചയാക്കുന്നുവെന്നതും ശ്രദ്ധേയമാണ്. അതായതുകൊടുക്കില്ലെന്ന് ഉറപ്പാക്കിയുള്ള ബജറ്റ് പ്രഖ്യാപനമാണ് നടന്നതെന്നാണ് വ്യക്തമാകുന്നത്.

ചീഫ് സെക്രട്ടറിയുടെ ഓഫിസ് മോടിപിടിപ്പിക്കാൻ 60 ലക്ഷം രൂപയും ചുമരിൽ പാനൽ ഘടിപ്പിക്കാൻ 6 ലക്ഷവും മുഖ്യമന്ത്രിയുടെ ഓഫിസ് ഇടനാഴി മനോഹരമാക്കാൻ 12 ലക്ഷവും അനുവദിച്ചു പൊതുഭരണ വകുപ്പ് ഉത്തരവും ചെലവ് ചുരുക്കൽ കാലത്ത് ചർച്ചയാകുന്നുണ്ട് . വേഗം നടപ്പാക്കേണ്ട കാര്യങ്ങളാണ് ഇവയെന്നതിനാൽ ടെൻഡർ വിളിക്കാതെ പൊതുമരാമത്തു മാനുവലിലെ പ്രത്യക വകുപ്പനുസരിച്ചു പണി തുടങ്ങാമെന്ന വിചിത്ര നിർദ്ദേശവും ഉത്തരവിലുണ്ട്.

2018 ജനുവരി ഒന്നു മുതൽ ജൂലായ് ഒന്നു വരെയുള്ള ക്ഷാമബത്ത കുടിശ്ശിക ഏപ്രിലിലെ ശമ്പളത്തോടൊപ്പം വിതരണം ചെയ്യുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സർക്കാർ ഈ തീരുമാനം പറഞ്ഞത്. അതനുസരിച്ച് ഉത്തരവും ഇറക്കി. രൂക്ഷമായ ധനപ്രതിസന്ധി കണക്കിലെടുത്താണ് നിലപാട് മാറ്റിയത്. ഇന്നലെ വൈകിട്ട് ഇറക്കിയ പുതുക്കിയ ഉത്തരവ് പ്രകാരം, നിശ്ചയിച്ച നിരക്ക് പ്രകാരമുള്ള ക്ഷാമബത്ത ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം വിതരണം ചെയ്തുതുടങ്ങുമെന്നും കുടിശ്ശികയുടെ കാര്യത്തിൽ പിന്നീട് ഉത്തരവിറക്കുമെന്നുമാണ് വ്യക്തമാക്കിയിട്ടുള്ളത്.

അഞ്ച് ലക്ഷത്തോളം ജീവനക്കാർക്കാണ് ക്ഷാമബത്ത ലഭിക്കേണ്ടത്. കഴിഞ്ഞ വർഷം ജനുവരി ഒന്നുമുതൽ ജൂലായ് ഒന്നു വരെയുള്ള കുടിശ്ശികയിനത്തിൽ ജീവനക്കാർക്ക് 10,000 രൂപ മുതൽ 50,000 രൂപ വരെ ലഭിക്കേണ്ടതാണ്. ഇതിനാണ് കാത്തിരിക്കാൻ ആവശ്യപ്പെടുന്നത്.