video
play-sharp-fill

അഴിമതിക്കാർക്ക് നിർബന്ധിത വിരമിക്കൽ ; വൻ മാറ്റത്തിനൊരുങ്ങി ഡൽഹി സർക്കാർ

അഴിമതിക്കാർക്ക് നിർബന്ധിത വിരമിക്കൽ ; വൻ മാറ്റത്തിനൊരുങ്ങി ഡൽഹി സർക്കാർ

Spread the love

സ്വന്തം ലേഖകൻ

ദില്ലി: കേന്ദ്ര സർക്കാർ മാതൃകയിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ നൽകാനൊരുങ്ങി ദില്ലി സർക്കാർ. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. അഴിമതി കേസുകളിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാനാണ് കെജ്രിവാൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരക്കാർ സർക്കാരിൻറെ ജനകീയ പദ്ധതികളിൽ കാലതാമസം വരുത്തുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വിഷയം ലെഫ്.ഗവർണർ അനിൽ ബായിജാൾ ചീഫ് സെക്രട്ടറി വിജയ്‌ദേവ് എന്നിവരുമായികെജ്രിവാൾ ചർച്ച ചെയ്തു. കേന്ദ്ര സിവിൽ സർവീസ് ചട്ടം 56 അനുസരിച്ചാണ് സർക്കാരിൻറെ നീക്കം.