ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം നടന്ന് അഞ്ചുമാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല; ഡി- സെല്ലിൽ നിന്നും ബി- സെല്ലിൽ എങ്ങനെയെത്തി?; കണ്ടെത്താനായിട്ടില്ല

Spread the love

കണ്ണൂർ: ജൂലായ്‌-24ന് പുലർച്ചെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ഗോവിന്ദച്ചാമി ജയിൽചാടിയത്. പിന്നീട് മൂന്നുകിലോമീറ്റർ അകലെ തളാപ്പിലെ കിണറ്റിൽനിന്നാണ് പിടികൂടിയത്. ശേഷം ഇയാളെ വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി.

video
play-sharp-fill

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചെങ്കിലും ജയിൽച്ചാട്ടം നടന്ന് അഞ്ചുമാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല. ഗോവിന്ദച്ചാമി ജയിൽചാടിയ സാഹചര്യവും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോയെന്നതും അന്വേഷിക്കാൻ ഓഗസ്റ്റ്‌ 19-ന് അന്വേഷണസംഘം കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയിരുന്നു. സംഘം നാലുമണിക്കൂർ മാത്രമാണ് ജയിലിനകത്ത് ചെലവഴിച്ചത്. ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന ബ്ലോക്ക്‌ മാത്രം സന്ദർശിച്ച്‌ ഇവർ മടങ്ങി.

തടവുകാരെ പാർപ്പിക്കുന്ന മറ്റ് ബ്ലോക്കുകൾ സന്ദർശിക്കാനോ തടവുകാരുമായി ആശയവിനിമയം നടത്താനോ അന്വേഷണസംഘം തയ്യാറായില്ലെന്ന ആക്ഷേപമുണ്ട്. രണ്ടാദിവസം സ്ഥലത്തുണ്ടായിട്ടും ജയിൽ മുഴുവൻ നടന്നുകാണാതെയും തടവുകാരാടും ഉദ്യോഗസ്ഥരോടും ആശയവിനിമയം നടത്താതെയാണ് സംഘം റിപ്പോർട്ട് സമർപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെൻട്രൽ ജയിലിലെ ഏറ്റവും സുരക്ഷാസംവിധാനങ്ങളുള്ള 10-ാം ബ്ലോക്കിലെ അതിശ്രദ്ധ നൽകുന്ന ഡി സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്. ജയിൽച്ചാട്ടത്തിന് മൂന്ന് മാസം മുൻപ് ഡി-യിൽനിന്ന്‌ ബി സെല്ലിലേക്ക് മാറ്റി. ജയിൽ അധികൃതരുടെ ഭാഷയിൽ പറഞ്ഞാൻ ‘നോട്ടമില്ലാത്ത’ സെൽ. മാറ്റിപ്പാർപ്പിച്ചത് ആരാണെന്നും എന്തിന് വേണ്ടിയെന്നും കണ്ടത്തിയില്ലെന്നാണ് വിവരം.

മുൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന പ്രത്യേകസംഘമാണ് ജയിൽച്ചാട്ടം അന്വേഷിക്കുന്നത്. റിപ്പോർട്ട് നൽകാൻ മൂന്നുമാസമാണ് അനുവദിച്ചതെങ്കിലും എല്ലാ ജയിലിലും പരിശോധന നടത്താൻ സമയം വേണ്ടിവരുമെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്.