ശരീരഭാരം കുറച്ചിട്ടൊന്നും ജയിൽ ചാടാൻ കഴിയില്ല;എന്നാ പിന്നെ നന്നായി അങ്ങ് കഴിക്കാം; ഗോവിന്ദച്ചാമിക്ക്‌ വീണ്ടും ജയിൽ ‘സുഖ’വാസം: നാലുമാസംകൊണ്ട്‌ കൂടിയത്‌ 18 കിലോ

Spread the love

കണ്ണൂർ: ഗോവിന്ദച്ചാമി ജയിൽമാറ്റത്തോടെ വീണ്ടും തടിച്ചു. നാലുമാസകൊണ്ട് ശരീരഭാരം 18 കിലോ കൂടി. ഭാരം 55-ൽനിന്ന് 73 കിലോഗ്രാമായി.

video
play-sharp-fill

74 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഗോവിന്ദച്ചാമി ജയിൽച്ചാട്ടത്തിനായി പത്തുമാസംകൊണ്ട് 55 കിലോയാക്കി കുറച്ചിരുന്നു. ഉച്ചയ്ക്കും രാത്രിയും രണ്ട് വീതം ചപ്പാത്തിയും വെള്ളവുമായിരുന്നു അക്കാലത്തെ ഭക്ഷണം.

കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ചാടിയ ഗോവിന്ദച്ചാമിയെ നാല് കിലോമീറ്റർ അകലെയുള്ള തളാപ്പിലെ കിണറ്റിൽനിന്നാണ് പിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക്‌ മാറ്റി ഏകാന്ത തടവിലാക്കി. വധക്കേസിൽ 2011 നവംബർ 12-ന്‌ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയ ഗോവിന്ദച്ചാമി 2024 ജൂലായ്‌ 24-നാണ്‌ ജയിൽ ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ പിടിയിലായത്‌.

പരോളില്ല, നല്ല ഭക്ഷണമില്ല, ജയില്‍ജീവിതം മടുത്തു… ജയില്‍ച്ചാട്ടത്തിന് കാരണമായി ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തോട് ഗോവിന്ദച്ചാമി പറഞ്ഞത്. ക്രൈംബ്രഞ്ച് എസ്‌പി ടി. മധുസൂദനൻ നായരുടെ നേതൃത്വത്തിലാണ് ജയിൽച്ചാട്ടം അന്വേഷിക്കുന്നത്.

ക്രൈംബ്രാഞ്ച് സംഘം വിയ്യൂരിലെ അതിസുരക്ഷാ ജയിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഇയാൾക്ക് മാനസാന്തരമൊന്നും വന്നിട്ടില്ലെന്ന് വാക്കിൽനിന്ന്‌ മനസ്സിലാക്കാമെന്ന് ജയിൽ ഉദ്യോഗസ്ഥർ പറയുന്നു.