ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും; ഇനി വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക്

Spread the love

കണ്ണൂര്‍: ജയില്‍ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും.

video
play-sharp-fill

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുകയെന്നാണ് വിവരം.

ഉടൻ ഇതിനുള്ള ഉത്തരവ് ജയില്‍ വകുപ്പ് പുറത്തുവിട്ടേക്കും. വൈകുന്നേരം നാലുമണിയോടെ ഗോവിന്ദച്ചാമിയെ കോടതിയില്‍ ഹാജരാക്കും.
തുടര്‍ന്നായിരിക്കും ജയിലിലേക്ക് കൊണ്ടുപോവുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഗോവിന്ദച്ചാമി ജയില്‍ ചാടുമെന്ന് അറിയാമായിരുന്നു എന്നും ഒപ്പം പോകാൻ പദ്ധതിയിട്ടുവെന്നും
സഹതടവുകാരൻ പോലീസിന് മൊഴി നല്‍കി. ഒപ്പം ചാടാൻ താനും ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ കമ്പിക്കുള്ളിലൂടെ പുറത്ത് ചാടാൻ കഴിയാത്തതിനാല്‍ പുറത്ത് കടക്കാൻ കഴിഞ്ഞില്ലെന്നും തടവുകാരൻ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.