മുൻപെങ്ങുമില്ലാത്ത തലത്തിലേക്ക് കടന്ന് ഗവർണർ-സർക്കാർ പോര്…ഗവർണറുടെ അടുത്ത നീക്കമെന്തെന്ന ആകാംക്ഷയിൽ കേരളം, നിയമ നടപടിക്ക് സാധ്യത ഉണ്ടോ എന്ന വിഷയത്തെ ഉറ്റുനോക്കി രാഷ്ട്രീയകേരളം,രാജ്ഭവന് സുരക്ഷ കൂട്ടി…

മുൻപെങ്ങുമില്ലാത്ത തലത്തിലേക്ക് കടന്ന് ഗവർണർ-സർക്കാർ പോര്…ഗവർണറുടെ അടുത്ത നീക്കമെന്തെന്ന ആകാംക്ഷയിൽ കേരളം, നിയമ നടപടിക്ക് സാധ്യത ഉണ്ടോ എന്ന വിഷയത്തെ ഉറ്റുനോക്കി രാഷ്ട്രീയകേരളം,രാജ്ഭവന് സുരക്ഷ കൂട്ടി…

സംസ്ഥാനത്തിപ്പോൾ ചൂടേറിയ രാഷ്ട്രീയ ചർച്ച പാർട്ടികൾ തമ്മിലുള്ള പോരല്ല,മറിച്ച് ഗവർണറും സർക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസം അതിന്റെ സകല സീമകളും ലംഘിച്ചതിനെക്കുറിച്ചാണ്.ധന മന്ത്രി കെ എൻ ബാലഗോപാലിനെ പിൻവലിക്കണം എന്ന ഗവർണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളിയ സാഹചര്യത്തിൽ രാജ്ഭവന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കേരളം.ഗവർണറുടെ പ്രീതി നഷ്ടമായെങ്കിലും തനിക്ക് മന്ത്രിയിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു.പോര് തുടരുന്നതിനിടെ മുഖ്യമന്ത്രിയും ഗവർണറും ഇന്ന് ദില്ലിയിലാണ്.

ഗവർണർക്കെതിരെ കടുത്ത പ്രതിഷേധം ഭരണ പക്ഷവും പ്രതിപക്ഷവും ഉയർത്തികഴിഞ്ഞു.എന്നാൽ ഗവര്‍ണര്‍ പ്രീതി നഷ്ടമായെന്ന്
പറഞ്ഞ സാഹചര്യത്തില്‍ ബാലഗോപാലിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിക്കുമോ എന്ന ആശങ്ക
സര്‍ക്കാരിനുണ്ട്.വലിയ രാഷ്ട്രീയ നിയമ യുദ്ധത്തിനാണ് ഗവർണറുടെ കത്ത് വഴി തുറന്നത്.

സർക്കാർ ഗവർണർ പോര് കടുക്കുന്നതിനിടെ തിരുവനന്തപുരത്ത് ഗവർണറുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ വർധിപ്പിച്ചു. രാത്രിയോടെ
രാജ്ഭവൻ പരിസരത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. വെള്ളയമ്പലം, കവടിയാർ തുടങ്ങിയ പ്രദേശങ്ങളിൽ വാഹനങ്ങൾ പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്. ഗവർണർക്കെതിരെ സംസ്ഥാനമെങ്ങും പ്രതിഷേധ പരിപാടികൾ നടക്കുന്ന സമയത്ത് എകെജി സെന്റർ ആക്രമണം പോലുള്ള സംഭവങ്ങൾ ഉണ്ടായാലുള്ള ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനായാണ് സുരക്ഷ വർധിപ്പിച്ചതെന്നാണ് പൊലീസ് അറിയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഷ്ട്രീയ പോരിനതീതമായി സർക്കാർ ഒരു വശത്തും ഗവർണർ മറുപക്ഷത്തും കടുത്ത നിലപാടിൽ ഉറച്ച് നിൽക്കുമ്പോൾ,സംസ്ഥാനത്തെ ഭരണവേഗം ക്രമാതീതമായി കുറയുന്ന എന്നതാണ് യാഥാർഥ്യം…